SignIn
Kerala Kaumudi Online
Saturday, 01 August 2026 6.22 PM IST

ചൈനയുടെയും പാകിസ്ഥാന്റെയും നെഞ്ചിടിപ്പ് കൂടും: വ്യോമസേനയ്ക്ക് കരുത്ത് കൂട്ടാൻ മൂന്ന് റഫേൽ യുദ്ധവിമാനങ്ങൾ കൂടി എത്തുന്നു

rafale

ന്യൂഡൽഹി : ഇന്ത്യൻ വ്യോമസേനയ്ക്ക് കരുത്ത് പകർന്ന് റാഫേൽ യുദ്ധ വിമാനങ്ങളുടെ മൂന്നാംബാച്ച് ഇന്ന് ഇന്ത്യയിലെത്തും. മൂന്ന് റാഫേൽ വിമാനങ്ങളാണ് ഫ്രാൻസിൽ നിന്ന് ഇന്ന് എത്തുന്നത്. യു.എ.ഇയിൽ നിന്ന് ഇന്ധനം നിറച്ച വിമാനം രാത്രി പതിനൊന്ന് മണിയോടെ ഗുജറാത്തിലെ ജാംനഗറിൽ ലാൻഡ് ചെയ്യും.

.മൂന്നെണ്ണം കൂടി എത്തുന്നതോടെ വ്യോമസേനയിലെ റാഫേൽ വിമാനങ്ങളുടെ എണ്ണം 11 ആകും. 36 റാഫേൽ വിമാനങ്ങൾ വാങ്ങാനാണ് 2016 സെപ്തംബറിൽ ഇന്ത്യയും ഫ്രാൻസുമായി 59000 കോടി രൂപയുടെ കരാർ ഒപ്പിട്ടത്. ആദ്യ ബാച്ചിലെ അഞ്ച് വിമാനങ്ങൾ കഴിഞ്ഞ വർഷം ജൂലായിൽ അംബാല എയർ ബേസിൽ എത്തിച്ചിരുന്നു. രണ്ടാംബാച്ചിലെ മൂന്ന് യുദ്ധ വിമാനങ്ങൾ കഴിഞ്ഞ നവംബറിലും എത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, RAFALE, RAFALE FIGHTER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360