SignIn
Kerala Kaumudi Online
Monday, 05 October 2026 10.34 AM IST

രണ്ടാം ഡോസ് വ്യത്യസ്ത വാക്സിൻ, കൊവിഷീൽഡ് ഒറ്റഡോസ്  ഫലപ്രാപ്തി സംബന്ധിച്ച് പരീക്ഷണം ഉടൻ

covishild

ന്യൂഡൽഹി: ഒരു വ്യക്തിക്ക് രണ്ട് തരം വാക്സിനുകൾ നൽകുന്നതിന്റെയും കൊവിഷീൽഡ് വാക്സിൻ ഒറ്റ ഡോസ് മാത്രമാക്കുന്നതിന്റെയും ഫലപ്രാപ്തി എത്രയെന്നത് സംബന്ധിച്ച പരീക്ഷണങ്ങൾ കേന്ദ്രസർക്കാരിന്റെ മേൽനോട്ടത്തിൽ ഒരു മാസത്തിനകം തുടങ്ങും. പഠനഫലമനുസരിച്ച് വാക്സിൻ നയം പുനരാവിഷ്കരിക്കാൻ സർക്കാർ ലക്ഷ്യമിടുന്നു. വാക്സിൻ ക്ഷാമം പരിഹരിക്കാൻ ഈ മാർഗങ്ങൾ സഹായിച്ചേക്കാമെന്ന വിലയിരുത്തലുമുണ്ട്.

രണ്ടു മാസത്തിനുള്ളിൽ പരീക്ഷണങ്ങൾ പൂർത്തിയാക്കാനാണ് ഉദ്ദേശ്യം. നിലവിൽ കൊവിൻ ആപ്പുമായി ലിങ്കു ചെയ്യുന്ന പുതിയ ആപ്പ് വഴി വാക്സിനേഷനുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ വ്യക്തികൾക്ക് റിപ്പോർട്ട് ചെയ്യാൻ സൗകര്യമുണ്ട്. ജില്ലാതലത്തിൽ ഒരു ഓഫീസറുടെ നേതൃത്വത്തിൽ ഇവ പരിശോധിക്കും.

വാക്സിൻ ഡോസേജുമായി ബന്ധപ്പെട്ട് രാജ്യത്ത് ആദ്യമായാണ് പരീക്ഷണം നടക്കുന്നത്. വിദേശങ്ങളിൽ നിന്നുള്ള ഡേറ്റ അടിസ്ഥാനമാക്കിയാണ് വാക്സിനേഷൻ നയം ആവിഷ്കരിച്ചത്. വ്യത്യസ്ത വാക്സിനുകൾ ഇടകലർത്തി നൽകാനും കൊവിഷീൽഡിന് ഒറ്റഡോസ് മാത്രമാക്കാനും സാധിച്ചാൽ ജൂലായിൽ പ്രതിദിനം ഒരു കോടി വാക്സിൻ എന്ന ലക്ഷ്യം കൈവരിക്കാനാകുമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം കരുതുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, VACCINE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360