SignIn
Kerala Kaumudi Online
Wednesday, 09 September 2026 1.20 AM IST

അലുവയും മത്തിക്കറിയുമല്ല, മാഗിയും മാങ്ങയുമാണ് വൈറൽ...!

മുംബയ്: പാചകമൊരു പരീക്ഷണമാണെന്നാണ് പറയപ്പെടുന്നതെങ്കിലും ചിലപ്പോഴൊക്കെ ഒരു പരീക്ഷയാണിത്. അലുവയും മത്തിക്കറിയും പോലുള്ള അജഗജാന്തര ടെസ്റ്രുകളൊക്കെ ഇവിടെ നടത്താറുണ്ട്. എട്ടുനിലയിൽ പൊട്ടുന്നവരും മിന്നും വിജയം നേടുന്ന പാചകവിദഗ്ദ്ധരുമുണ്ട്. മാഗിക്കൊപ്പം സോസും ചിക്കനും അച്ചാറുമൊന്നുമല്ല, നല്ല പഴുത്ത മാങ്ങ ചേർത്തുള്ള വ്യത്യസ്തമായൊരു കോമ്പിനേഷൻ പരീക്ഷണത്തിൽ പാചകക്കാരി നൂറിൽ നൂറ് നേടി വിജയിച്ചെന്നാണ് സോഷ്യൽമീഡിയയുടെ പ്രോഗ്രസ് കാർഡ്. സംഗതി വൈറലായി.

ഒരു വഴിയോര കച്ചവടക്കാരിയാണ് ഈ പുതിയ ഫ്യൂഷൻ ഫുഡിന്റെ ഉപജ്ഞാതാവ്.

ആദ്യം പാനിലേക്ക് അല്പം വെണ്ണ ചേർക്കുന്നു. പിന്നാലെ മാഗി മസാലയും മാഗിയും ചേർത്ത് ഇളക്കുന്നു. ഇതിന് ശേഷമാണ് വിശിഷ്ടാതിഥിയെത്തുന്നത്.

ഒരു കുപ്പി മാഗോ ജ്യൂസ് മാഗിയിലേക്ക് ഒഴിക്കുന്നു. ജ്യൂസിൽ കിടന്ന് തിളച്ച് മാഗി വേകുന്നു.

പാകം ആയി കഴിയുമ്പോൾ മാഗിക്ക് മുകളിലേക്ക് മാമ്പഴക്കഷ്ണങ്ങൾ അരിഞ്ഞിടുന്നു. മേമ്പൊടിക്ക് അൽപ്പം മാഗോ ജ്യൂസും കൂടെയൊഴിക്കുന്നു.

സംഗതി കിടിലൻ ടേസ്റ്റെന്നാണ് കഴിച്ചവരുടെ അഭിപ്രായം.

ദ് ഗ്രേറ്റ് ഇന്ത്യൻ ഫൂഡീ എന്ന ഇൻസ്റ്റാഗ്രാം പേജിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഏതാണ്ട് രണ്ട് ലക്ഷത്തോളം പേർ വീഡിയോ കണ്ടു.

'ചൂട് കാലം ആയില്ലേ ഇപ്പോൾ മാങ്ങയാണ് എല്ലാവർക്കും പ്രിയപ്പെട്ടത്. മാഗിയും അതുപോലെ പ്രിയപ്പെട്ടതാണ്. എന്നാൽ പിന്നെ രണ്ടും കൂടെ ഒരുമിച്ച് കഴിച്ചാലോ. അവതരിപ്പിക്കുന്നു മാഗോ മാഗി'. ഇങ്ങനെയാണ് വീഡിയോയുടെ താഴെയുള്ള പോസ്റ്റ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, MAGGIE AND MANGO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360