SignIn
Kerala Kaumudi Online
Thursday, 17 September 2026 3.37 PM IST

ഫാർമസികളിൽ സിസിടിവി നിർബന്ധമാക്കും: കർശന നിയമഭേദഗതിക്ക് ഒരുങ്ങി കേന്ദ്രം

pharmacies-cctv
പ്രതീകാത്മക ചിത്രം

ന്യൂഡൽഹി: രാജ്യത്തെ എല്ലാ ഫാർമസികളിലും മെഡിക്കൽ ഷോപ്പുകളിലും സിസിടിവി ക്യാമറകൾ നിർബന്ധമാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. വ്യാജവും അനധികൃതവുമായ മരുന്ന് വിൽപ്പന തടയാനും സുതാര്യത ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് പുതിയ നീക്കം.

ഇതുസംബന്ധിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം ശുപാർശ നൽകി. 1945-ലെ ഡ്രഗ് ആക്ടിലെ 65-ാം വകുപ്പിൽ ആവശ്യമായ ഭേദഗതി വരുത്താനാണ് മന്ത്രാലയം ശുപാർശ ചെയ്തിരിക്കുന്നത്. ഡോക്ടറുടെ കുറിപ്പടിയോടെ മാത്രം നൽകേണ്ട മരുന്നുകൾ വിൽക്കുന്ന എല്ലാ റീട്ടെയിൽ ഫാർമസികളിലും ലൈസൻസുള്ള മെഡിക്കൽ ഷോപ്പുകളിലും സിസിടിവി ക്യാമറകൾ സ്ഥാപിക്കാനും അവ കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്നും ഉറപ്പാക്കാൻ നിർദേശമുണ്ട്.

ഫാർമസികളിലെ സിസിടിവി ദൃശ്യങ്ങൾ കുറഞ്ഞത് മൂന്നുമാസമെങ്കിലും സുരക്ഷിതമായി സൂക്ഷിച്ചുവക്കേണ്ടതുണ്ട്. മരുന്ന് വിതരണത്തിൽ എന്തെങ്കിലും തരത്തിലുള്ള ക്രമക്കേടുകൾ സംഭവിച്ചാൽ പരിശോധനയ്ക്ക് ഈ ദൃശ്യങ്ങൾ ഉദ്യോഗസ്ഥരെ സഹായിക്കുമെന്നാണ് വിലയിരുത്തൽ.

അതേസമയം, മരുന്നുകളുടെ ഹോൾസെയിൽ ഡീല‌ർമാരെ ഇതിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. റീട്ടെയിൽ മെഡിക്കൽ ഷോപ്പുകൾക്കും ഫാർമസികൾക്കുമാണ് ഇത് ബാധകമാകുക. ഡോക്ടർമാരുടെ നിർദേശമില്ലാതെ ഷെഡ്യൂൾ എച്ച്, എച്ച് ഒന്ന്, എക്സ് തുടങ്ങിയ വിഭാഗങ്ങളിൽപ്പെട്ട മാരകമായ പ്രത്യേഘാതങ്ങൾ ഉണ്ടാക്കുന്ന മരുന്നുകൾ പൊതുജനങ്ങൾക്ക് നേരിട്ട് വിൽക്കുന്നത് തടയുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യമെന്ന് കേന്ദ്രം വ്യക്തമാക്കുന്നു. പ്രത്യേകിച്ച് കുട്ടികൾക്ക് നൽകുന്ന കഫ് സിറപ്പ് തുടങ്ങിയവയുടെ ദുരുപയോഗം തടയാൻ പുതിയ ഭേദഗതിയിലൂടെ സാധിക്കുമെന്നാണ് സർക്കാർ കരുതുന്നത്.

ഡ്രഗ്സ് കൺസൾട്ടേറ്റീവ് കമ്മിറ്റിയും ഡ്രഗ്സ് ടെക്നിക്കൽ അഡ്വൈസറി ബോർഡും വിശദമായി ചർച്ച ചെയ്ത ശേഷമാണ് ഈ കരട് വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. നിലവിൽ പൊതുജനങ്ങളിൽ നിന്നും ഫാർമസി സംഘടനകളിൽ നിന്നും കേന്ദ്രം അഭിപ്രായങ്ങളും നിർദേശങ്ങളും ക്ഷണിച്ചിട്ടുണ്ട്. അതിനുശേഷമായിരിക്കും അന്തിമ വിജ്ഞാപനം പുറത്തിറക്കുക.

English Summary

The Union Government plans to mandate CCTV cameras in all retail pharmacies and medical shops nationwide. This initiative aims to curb the sale of fake and unauthorized drugs, ensuring transparency and preventing the misuse of dangerous prescription medications. The Health Ministry has recommended amending the 1945 Drug Act, requiring three-month footage storage. Wholesale dealers are exempt from this new regulation.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CCTV, PHARMACIES, PHARMACIES CCTV MANDATORY, CENTRAL GOVERNMENT, STRICT FARMACY REGULATIONS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360