SignIn
Kerala Kaumudi Online
Wednesday, 07 October 2026 8.59 PM IST

രാഹുൽ ഗാന്ധി പൊലീസ് സ്റ്റേഷനിൽ ,​ സ്റ്റേഷന് പുറത്ത് സംഘർഷം ,​ വി ഡി സതീശനും രേവന്ത് റെഡ്ഡിയും എംപിമാരും സ്ഥലത്ത്

rahul-gandhi-protest-
രാഹുൽ ഗാന്ധിയെയും പ്രിയങ്കയെയും അറസ്റ്റ് ചെയ്തപ്പോൾ

ന്യൂുഡൽഹി: മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് ഡൽഹിയിൽ സംഘർഷം തുടരുന്നു. രാഹുൽ ഗാന്ധിയെ കസ്റ്റഡിയിലെടുത്ത് ബാരക്കമ്പ സ്റ്റേഷനിൽ എത്തിച്ചതിന് പിന്നാലെ സ്റ്റേഷന് പുറത്ത് പ്രതിഷധവുമായി എം.പിമാരും പ്രവർത്തകരും എത്തി. രാഹുലിനെ കാണാൻ സ്റ്റേഷനിൽ എത്തിയ കേരളത്തിന്റെ മുഖ്യമന്ത്രി വി.ഡി. സതീശനെയും എം.പിമാരെയും പൊലീസ് തടഞ്ഞു. 15 മിനിട്ടോളം പൊലീസുമായി ഇവർക്ക് വാക്കു തർക്കത്തിലേർപ്പെടേണ്ടി വന്നു.

രാഹുലിനെ കാണാൻ അനുവദിക്കുന്നില്ലെങ്കിൽ തങ്ങളെയും അറസ്റ്റ് ചെയ്യണമെന്ന് സതീശൻ പൊലീസിനോട് ആവശ്യപ്പെട്ടു,​ തുടർന്ന് സതീശനെയും എം.പിമാരെയും സ്റ്റേഷന് അകത്തേക്ക് കടത്തി വിടാൻ പൊലീസ് തയ്യാറായി. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി അടക്കമുള്ളവർ പ്രതിഷേധ സ്ഥലത്തെ എത്തിയിട്ടുണ്ടെന്നാണ് ഒടുവിൽ ലഭിക്കുന്ന റിപ്പോർട്ടുകൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAHUL GANDHI, VD SATHEESHAN, CONGRESS, CONGRESS DELHI PROTEST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360