ചണ്ഡീഗഡ്: ഹിന്ദുവാണെന്ന് തെറ്രിദ്ധരിപ്പിച്ച് വിവാഹം ചെയ്‌തയാൾ ഇപ്പോൾ തന്നെയും കുട്ടിയെയും മതംമാറാൻ നിർബന്ധിക്കുന്നുവെന്ന് പരാതിയുമായി യുവതി. ഭർത്താവ് വ്യക്തിവിവരവും ആദ്യം വിവാഹിതനാണെന്ന വിവരവും മറച്ചുവച്ചതായി പരാതിയിൽ പറയുന്നു. ഹരിയാനയിലെ സോണിപത്ത് സ്വദേശിയായ യുവതിയാണ് താൻ വഞ്ചിക്കപ്പെട്ടെന്നും ഭർത്താവിനും കുടുംബത്തിനുമെതിരെ നിയമനടപടി വേണമെന്നും പരാതിപ്പെട്ടിരിക്കുന്നത്. ഇൻസ്റ്റഗ്രാം വഴി സോണിപത്ത് സ്വദേശി ജോണി എന്ന പേരിലാണ് യുവാവ് യുവതിയെ പരിചയപ്പെട്ടത്. പിന്നീട് പരിചയം പ്രണയമായി. പേര് കാര്യമാക്കണ്ടെന്നും താൻ ഹിന്ദുവാണെന്നും സൂചിപ്പിച്ചാണ് ഇയാൾ വിവാഹം കഴിച്ചത്. ഹിന്ദു ആചാരപ്രകാരമായിരുന്നു ഇത്. ആറുമാസത്തിന് ശേഷം ഒരിക്കൽ ഭർത്താവിന്റെ ആധാർ കാർഡ് യുവതിയുടെ കൈയിൽ കിട്ടി. ഇതിൽ പേര് ജാവേദ് ഖാൻ എന്നായിരുന്നു.
ഇതോടെ അമ്പരന്നുപോയ യുവതി വിവരം അന്വേഷിച്ചു. അതോടെ ഇയാൾ തന്റെ പേര് ജാവേദ് ഖാൻ എന്നുതന്നെയാണെന്ന് സമ്മതിച്ചു. എന്നാൽ കുറച്ച് ദിവസം കഴിഞ്ഞപ്പോൾ ഇയാളുടെ ഭാര്യയാണെന്ന് അവകാശപ്പെട്ട് ഒരു യുവതി സ്ഥലത്തെത്തി. താൻ യുവാവിന്റെ ഭാര്യയാണെന്നും വിവാഹം കഴിഞ്ഞ് 12 വർഷമായി എന്നുമായിരുന്നു അവർ അറിയിച്ചത്. മൂന്ന് മക്കളുണ്ടെന്നും ഇവർ പറഞ്ഞു. ജാവേദിനെ അവർ കൂട്ടിക്കൊണ്ടുപോകുകയും ചെയ്‌തു.
കുറച്ച്ദിവസത്തിന് ശേഷം തിരികെയെത്തിയ ജാവേദ് യുവതിയുമായി ഉത്തർപ്രദേശിലേക്ക് മാറി അവിടെ താമസിക്കാൻ തുടങ്ങി. യുപിയിലെ ബുധാനയിൽവച്ച് ഇവർക്ക് കുഞ്ഞ് ജനിച്ചു. പിന്നീട് സോണിപത്തിൽ തിരികെയെത്തിയപ്പോൾ ജാവേദിന്റെ പഴയ കുടുംബം എത്തുകയും ഇവർക്കൊപ്പം ചേർന്ന് ജാവേദും യുവതിയെയും കുട്ടിയെയും മതം മാറാനായി നിർബന്ധിച്ചു. മർദ്ദനവും ഭീഷണിയുമുണ്ടായെന്നും യുവതി പറയുന്നു.
മതംമാറ്റത്തിന് സമ്മതിക്കാതെ വന്നതോടെ ഭർത്താവ് കുടുംബവുമൊത്ത് തന്നെ ഉപേക്ഷിച്ച് പോയി എന്നതാണ് യുവതിയുടെ പരാതി. ഇതോടെയാണ് പൊലീസിൽ പരാതിപ്പെടാൻ യുവതി തീരുമാനിച്ചത്. വ്യാജപേരിൽ താമസിച്ചതും ഭീഷണിയും മർദ്ദനവും മതംമാറാൻ സമ്മർദ്ദം ചെലുത്തിയതുമടക്കം കാര്യങ്ങൾപ്രകാരം ജാഫർ ഖാനും കുടുംബത്തിനും എതിരെ നടപടി വേണമെന്നാണ് യുവതി ആവശ്യപ്പെടുന്നത്.
A woman from Sonipat, Haryana, has alleged that her husband misled her into marriage by claiming to be Hindu and concealing his personal details and previous marriage. She has also alleged that he is now pressuring her and their child to convert their religion, and has sought legal action against her husband and his family.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |