SignIn
Kerala Kaumudi Online
Monday, 03 August 2026 4.13 PM IST

ബിജെപി കോട്ടയിൽ വിള്ളൽ: ദേശീയ അദ്ധ്യക്ഷന്റെ മണ്ഡലത്തിൽ ലീഡുമായി കന്നിയങ്കത്തിനിറങ്ങിയ പ്രശാന്ത് കിഷോർ

prashant-kishor
പ്രശാന്ത് കിഷോർ

പാറ്റ്ന: ബീഹാറിലെ നിർണായകമായ ബങ്കിപൂർ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്ക് കനത്ത തിരിച്ചടി. ജൻ സുരാജ് പാർട്ടി സ്ഥാപകൻ പ്രശാന്ത് കിഷോർ വിജയത്തിലേക്ക് നീങ്ങുന്നു. ബിജെപി സ്ഥാനാർത്ഥി നീരജ് കുമാർ സിൻഹയെ പിന്നിലാക്കിയാണ് പ്രശാന്ത് കിഷോർ തുടക്കം മുതൽ ലീ‌ഡ് ഉയർത്തിത്. ആർജെഡിയുടെ രേഖ ഗുപ്ത മൂന്നാം സ്ഥാനത്താണുള്ളത്.

ഇന്ന് രാവിലെ എട്ടുമണിക്കാണ് പാറ്റ്നയിലെ എൻ എൻ കോളേജിൽ കർശന സുരക്ഷാ ക്രമീകരണങ്ങൾക്കിടെ വോട്ടെണ്ണൽ ആരംഭിച്ചത്. ബങ്കിപൂർ മണ്ഡലം കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെയായി ബിജെപിയുടെ ശക്തികേന്ദ്രമായാണ് അറിയപ്പെടുന്നത്. അതുകൊണ്ട് തന്നെ ഈ ഉപതിരഞ്ഞെടുപ്പ് ബീഹാർ രാഷ്ട്രീയത്തിൽ വലിയ പ്രാധാന്യത്തോടെയാണ് വിലയിരുത്തപ്പെടുന്നത്.

പ്രശാന്ത് കിഷോറിന്റെ ആദ്യ തിരഞ്ഞെടുപ്പ് പോരാട്ടമാണിത്. ബിജെപി ദേശീയ അദ്ധ്യക്ഷൻ നിതിൻ നബിൻ രാജ്യസഭയിലേക്ക് തിരഞ്ഞെടുത്തതിന് പിന്നാലെ സീറ്റൊഴിഞ്ഞതിനെ തുടർന്നാണ് മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് നടന്നത്. രാഷ്ട്രീയ തന്ത്രജ്ഞനിൽ നിന്നാണ് തിരഞ്ഞെടുപ്പ് പോരാട്ടത്തിലേക്ക് പ്രശാന്ത് കിഷോർ കളം മാറ്റിയത്. 31 റൗണ്ടുകളിൽ 19-ാമത്തെ റൗണ്ട് പൂർത്തിയാകുമ്പോൾ 38201 വോട്ടുകൾ നേടിയാണ് പ്രശാന്ത് കിഷോർ മുന്നിൽ തുടരുന്നത്. തൊട്ടുപുറകിലുള്ള ബിജെപിക്ക് 26912 വോട്ടാണ് ഇതുവരെ നേടിയത്.

ഉപതിരഞ്ഞെടുപ്പ് നടന്ന മദ്ധ്യപ്രദേശിലെ ദതിയ മണ്ഡലത്തിൽ ബിജെപിയെ പിന്നിലാക്കി കോൺഗ്രസാണ് മുന്നിൽ. തൊട്ടുപുറകിലുള്ള ബിജെപി സ്ഥാനാർത്ഥി അഷുതോഷ് തിവാരിയേക്കാൾ പതിനായിരത്തോളം വോട്ടുകൾക്കാണ് കോണഗ്രസിന്റെ ഘൻശ്യം സിംഗ് ലീഡ് ചെയ്യുന്നത്. ഗുജറാത്തിലെ മഞ്ജൽപൂർ നിയമസഭാ മണ്ഡലത്തിൽ വോട്ടെണ്ണൽ 20 റൗണ്ടുകളും പൂർത്തിയാക്കിയപ്പോൾ ബിജെപിയുടെ സതീഷ് പട്ടേലാണ് മുന്നിലെത്തിയത്. കോൺഗ്രസ് സ്ഥാനാർത്ഥിയെ പിന്നിലാക്കി 30,​000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സതീഷ് പട്ടേൽ മുന്നിലെത്തിയത്.

English Summary

Jan Suraj Party founder Prashant Kishor is poised for victory in the crucial Bankipur assembly by-election in Bihar, delivering a significant blow to the BJP. Kishor leads substantially over BJP candidate Neeraj Kumar Sinha in this constituency, a long-term BJP stronghold. This marks the political strategist's first electoral contest.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PRASHANT KISHOR, BANKIPUR BYPOLL, BIHAR BY ELECTION, BJP BANKIPUR, BJP BIHAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360