ജയ്പൂര്‍: രാജസ്ഥാനിലെ സര്‍ക്കാര്‍ സ്‌കൂളില്‍ അദ്ധ്യാപിക വിദ്യാര്‍ത്ഥികളെ വിവസ്ത്രരാക്കി പരിശോധന നടത്തിയെന്ന് ആരോപണം. 500 രൂപ കാണാതായെന്ന് പറഞ്ഞാണ് ഇത്തരമൊരു പരിശോധന നടന്നതെന്നാണ് പുറത്ത് വന്ന വിവരം. സവായ് മാധോപൂര്‍ ജില്ലയിലെ ഒരു ഗ്രാമത്തിലെ ഹയര്‍ സെക്കന്ററി സ്‌കൂളിലാണ് സംഭവം. ഇവിടുത്തെ അദ്ധ്യാപികയായ സരസ്വതി മീണയ്ക്ക് എതിരെയാണ് ആരോപണം ഉയര്‍ന്നിട്ടുള്ളത്. അദ്ധ്യാപികയെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ് വിദ്യാഭ്യാസ വകുപ്പ്.
ഒമ്പതാം ക്ലാസിലെ ഒരു ക്ലാസ് മുറിയില്‍ വച്ചാണ് പണം കാണാതായത്. തുടര്‍ന്ന് അദ്ധ്യാപിക ഓരോ വിദ്യാര്‍ത്ഥികളെയും പരിശോധിച്ചുവെന്നാണ് ആരോപണം. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ എത്തി പരിശോധന നടത്തിയെങ്കിലും ആരോപണം തെളിയിക്കുന്ന ഒന്നും തന്നെ കണ്ടെത്താന്‍ കഴിഞ്ഞില്ല. കുട്ടികളുടെ ബാഗ് പരിശോധിക്കുകയാണ് അദ്ധ്യാപിക ചെയ്തതെന്നും വിവസ്ത്രരാക്കിയെന്ന ആരോപണം തെളിയിക്കുന്ന ഒന്നും തന്നെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥര്‍ പറയുന്നു.
വിദ്യാര്‍ത്ഥികളെ കൊണ്ടാണ് ബാഗുകള്‍ പരിശോധിച്ചതെന്നും അദ്ധ്യാപിക പറഞ്ഞതായി ഉദ്യോഗസ്ഥര്‍ പറയുന്നു. അദ്ധ്യാപിക നിയോഗിച്ചത് അനുസരിച്ച് ചില വിദ്യാര്‍ത്ഥികളാണ് ബാഗുകള്‍ പരിശോധിച്ചത്. പരിശോധന നടത്തിയ വിദ്യാര്‍ത്ഥികളോടും ഉദ്യോഗസ്ഥര്‍ സംസാരിച്ചു. വിവസ്ത്രരാക്കി പരിശോധന നടത്തിയെന്നത് നാട്ടുകാരുടെ മാത്രം ആരോപണം ആണെന്നാണ് വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥര്‍ പറയുന്നത്.
A teacher in a Rajasthan government school is accused of strip-searching students following the disappearance of 500 rupees. The teacher, Saraswati Meena, has been suspended pending investigation. Education department officials, however, found no evidence supporting the strip search allegation, stating only students' bags were checked. Officials attributed the serious claim to locals, finding nothing to corroborate it.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |