അർജന്റീന ലോകകപ്പ് ഫൈനലിലേക്ക് സ്ഥാനം ഉറപ്പിച്ചതിന് പിന്നാലെ നടന്ന ആഘോഷങ്ങൾക്കിടെയുണ്ടായ ഒരു കൗതുക കാഴ്‌ച സോഷ്യൽ മീഡിയയുടെ ശ്രദ്ധ പിടിച്ചുപറ്റുകയാണ്. ഇംഗ്ലണ്ട് ഗോൾകീപ്പർ ജോർദാൻ പിക്‌ഫോർഡിന്റെ വാട്ടർബോട്ടിലിൽ പതിപ്പിച്ചിരുന്ന പെനാൽറ്റി കുറിപ്പാണ് മൈതാനത്തെ കൗതുകകാഴ്‌ചയ്ക്ക് കാരണമായത്.
മത്സരം അവസാനിച്ചതിന് പിന്നാലെ മെസി ഉൾപ്പെടെയുള്ള അർജന്റീനിയൻ താരങ്ങൾ ജോർദാന്റെ വാട്ടർബോട്ടിൽ പരിശോധിക്കുകയും പരസ്‌പരം ട്രോളി ചിരിക്കുകയും ചെയ്യുന്നതിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. അർജന്റീനിയൻ താരങ്ങളുടെ പെനാൽറ്റി ശൈലികൾ അടയാളപ്പെടുത്തിയ 'ചീറ്റ് ഷീറ്റ്' ഒട്ടിച്ചതായിരുന്നു ജോർദാന്റെ വാട്ടർബോട്ടിൽ. അർജന്റീനിയൻ താരം നിക്കോ ഗോൺസാണ് കുപ്പിയിലെ വിവരങ്ങൾ മെസിക്ക് കാണിച്ചുകൊടുക്കുന്നത്. പെനാൽറ്റി സമയത്ത് ഓരോ താരങ്ങളും ഗോൾ അടിക്കാൻ സാദ്ധ്യതയുള്ള ദിശ മനസിലാക്കി ഏത് ഭാഗത്തേയ്‌ക്കാണ് ചാടേണ്ടതെന്ന വിവരങ്ങളാണ് കുറിപ്പിൽ ഉണ്ടായിരുന്നത്.
ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് അർജന്റീന ഫിഫ ലോകകപ്പ് ഫൈനലിൽ എത്തിയത്. 84-ാം മിനിറ്റുവരെ ഒരു ഗോളിന് പിന്നിൽനിന്ന ശേഷമായിരുന്നു ലോകചാമ്പ്യന്മാരുടെ തിരിച്ചുവരവ്. ഏഴുമിനിട്ടിനുള്ളിൽ രണ്ട് ഗോളുകളാണ് ഇംഗ്ലണ്ടിന്റെ വലയിൽ മെസിപ്പട അടിച്ചുകയറ്റിയത്. രണ്ട് ഗോളുകൾക്ക് വഴിയൊരുക്കിയത് മെസി തന്നെയായിരുന്നു. 55-ാം മിനിറ്റിൽ മോർഗൻ റോജേഴ്‌സിന്റെ ക്രോസ് വലയിലെത്തിച്ച് ആന്റണി ഗോർഡനാണ് ഇംഗ്ലണ്ടിനെ മുന്നിലെത്തിച്ചത്. മറുപടിയായി 85-ാം മിനിറ്റിൽ കിടിലനൊരു ലോങ് റേഞ്ചിലൂടെ എൻസോ ഫെർനാണ്ടസ് ഇംഗ്ലീഷ് വലകുലുക്കി. പിന്നാലെ ഇഞ്ചുറി ടൈമിൽ ലൗട്ടാരോ മാർട്ടിനസ് അർജന്റീനയുടെ വിജയഗോൾ കുറിച്ചു.
After Argentina's 2‑1 semifinal win over England, Argentine players found Pickford's water bottle — taped with a cheat sheet of their own penalty habits. pic.twitter.com/5PkkFmGzQw
— Shanghai Daily (@shanghaidaily) July 16, 2026
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |