SignIn
Kerala Kaumudi Online
Thursday, 18 June 2026 5.28 PM IST

രത്തന്‍ ടാറ്റയ്ക്ക് ഒരു പ്രണയമുണ്ടായിരുന്നു, അന്ന് വിവാഹത്തെ എതിര്‍ത്തത് യുവതിയുടെ മാതാപിതാക്കള്‍

READ ENGLISH VERSION
tata-love

മുംബയ്: അവിവാഹിതനായാണ് രത്തന്‍ ടാറ്റ തന്റെ ജീവിതം ജീവിച്ച് തീര്‍ത്തത്. എന്നാല്‍ തനിക്ക് ഒരു പ്രണയമുണ്ടായിരുന്നുവെന്ന് മുമ്പ് അദ്ദേഹം തുറന്ന് പറഞ്ഞിട്ടുണ്ട്. ലോകത്താകമാനം ആരാധകരുള്ള ഇദ്ദേഹത്തിന്റെ സ്വകാര്യ ജീവിതത്തെ കുറിച്ച് അധികം ആര്‍ക്കും അറിയില്ല. ആരെയും വിവാഹം കഴിച്ചിട്ടില്ലെങ്കിലും ഒരു പ്രണയമുണ്ടായിരുന്നതായി രത്തന്‍ ടാറ്റ മുന്‍പ് വെളിപ്പെടുത്തിരുന്നു. പിന്നെ ടാറ്റ ഗ്രൂപ്പിന്റെ വിജയത്തിനായി തന്റെ പൂര്‍ണ സമയവും പ്രയത്‌നവും ഉപയോഗിക്കാന്‍ താന്‍ തീരുമാനിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോസ് ഏഞ്ചല്‍സില്‍ ജോലി ചെയ്യുന്ന സമയത്താണ് അദ്ദേഹം ഒരു സ്ത്രീയുമായി പ്രണയത്തിലാകുന്നത് എന്നാണ് റിപ്പോര്‍ട്ട്. അവരെ വിവാഹം കഴിക്കാന്‍ അദ്ദേഹം ആലോചിച്ചിരുന്നു. എന്നാല്‍ തന്റെ മുത്തശ്ശിയെ പരിചരിക്കാന്‍ രത്തന് ഇന്ത്യയിലേയ്ക്ക് മടങ്ങേണ്ടി വന്നു. യുവതിയെ ഇന്ത്യയിലേയ്ക്ക് കൊണ്ടുപോകാമെന്ന് രത്തന്‍ കരുതിയെങ്കിലും, 1962ലെ ഇന്ത്യ - ചൈന യുദ്ധം കാരണം യുവതിയുടെ മാതാപിതാക്കള്‍ അവരെ ഒപ്പം പോകാന്‍ അനുവദിച്ചില്ല. ഇത് അവരുടെ ബന്ധം അവസാനിക്കുന്നതിന് കാരണമായി.

രത്തന്‍ ടാറ്റ ആ സ്ത്രീ ആരാണെന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. അദ്ദേഹം മറ്റാരെയും വിവാഹം കഴിച്ചിട്ടുമില്ല.ഇന്ത്യയിലെ രണ്ടാമത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ പത്മവിഭൂഷണ്‍ ലഭിച്ച വ്യക്തിയാണ് രത്തന്‍ ടാറ്റ. ടാറ്റ ഗ്രൂപ്പിന്റെ ചീഫ് എക്സിക്യൂട്ടീവ് സ്ഥാനം രാജിവച്ചതിന് ശേഷം അദ്ദേഹം നിരവധി ചാരിറ്റബിള്‍ ട്രസ്റ്റുകളുടെ തലവനായിരുന്നു.

മുംബയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയിലായിരുന്നു അന്ത്യം. ഗുരുതരാവസ്ഥയില്‍ അദ്ദേഹം ആശുപത്രിയില്‍ കഴിയുകയാണെന്ന് വാര്‍ത്താ ഏജന്‍സിയായ റോയ്‌റ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. കഴിഞ്ഞ നാല് ദിവസമായി അദ്ദേഹം ചികിത്സയില്‍ കഴിയുകയായിരുന്നു. രാജ്യം പത്മവിഭൂഷനും, പത്മഭൂഷനും നല്‍കി ആദരിച്ച വ്യവസായിയായിരുന്നു രത്തന്‍ ടാറ്റ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, RATAN TATA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360