SignIn
Kerala Kaumudi Online
Sunday, 14 June 2026 7.19 AM IST

'അഞ്ചുകോടി തന്നാൽ എല്ലാപ്രശ്നവും തീരും, ഇല്ലെങ്കിൽ ബാബയുടെ ഗതിവരും'; സൽമാൻ ഖാന് പുതിയ വധഭീഷണി

READ ENGLISH VERSION
sakman

മുംബയ്: ശത്രുത അവസാനിപ്പിച്ച് രമ്യതയിലെത്താൻ അഞ്ചുകോടി രൂപ ആവശ്യപ്പെട്ട് ബോളിവുഡ് താരം സൽമാൻ ഖാന് അധാേലോക നായകൻ ലോറൻസ് ബിഷ്‌ണോയ് സംഘത്തിന്റെ വധഭീഷണി. പണം നൽകാൻ തയ്യാറായില്ലെങ്കിൽ മുൻ മന്ത്രിയും എൻസിപി നേതാവുമായിരുന്ന ബാബ സിദ്ധിഖിയുടെ ഗതിവരുമെന്നും സന്ദേശത്തിൽ പറയുന്നുണ്ട്. മുംബയ് ട്രാഫിക് പൊലീസിനാണ് ബിഷ്ണോയി സംഘത്തിന്റേത് എന്നുകരുന്നത് ഭീഷണി വാട്‌സാപ്പ് സന്ദേശം ലഭിച്ചത്. ബിഷ്ണോയ് സംഘത്തിലെ മൂന്നുപേർ ചേർന്നാണ് ബാബ സിദ്ധിഖിയെ പരസ്യമായി വെടിവച്ചുകൊന്നത്. സൽമാനുമായുള്ള അടുപ്പമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് റിപ്പോർട്ടുകൾ.

'ഇതൊന്നും നിസാരമായി കാണരുത്. ലോറൻസ് ബിഷ്ണോയിയുമായുള്ള ശത്രുത അവസാനിപ്പിക്കാനും ജീവനോട് കഴിയാനും സൽമാൻ അഞ്ചുകോടി രൂപ നൽകണം. പണം നൽകിയില്ലെങ്കിൽ ബാബ സിദ്ധിഖിയുടെ അവസ്ഥയെക്കാൾ മോശമാകും' എന്നാണ് സന്ദേശത്തിൽ പറയുന്നത്.

തങ്ങളുടെ സമുദായത്തിന്റെ വിശുദ്ധ മൃഗമായി കരുതുന്ന കൃഷ്ണമൃഗത്തെ വേട്ടയാടിയതാണ് സൽമാനുമായി ബിഷ്ണോയിക്ക് പക വളരാൻ കാരണം. പലതവണ ബിഷ്ണോയി സംഘത്തിൽ നിന്ന് സൽമാന് ഭീഷണിയും ലഭിച്ചിരുന്നു. അടുത്തിടെ അദ്ദേഹത്തിന്റെ വസതിക്കുനേരെ വെടിവയ്പ്പും നടന്നിരുന്നു. ബാബ സിദ്ധിഖിയുടെ മരണത്തോടെ സൽമാന്റെ സുരക്ഷ അധികൃതർ വർദ്ധിപ്പിച്ചിരുന്നു.

അതിനിടെ ബിഷ്ണോയിയുമായി സൂം മീറ്റിംഗ് നടത്തണമെന്നാവശ്യപ്പെട്ട് സൽമാന്റെ മുൻ കാമുകി സോമി അലി രംഗത്തെത്തി. സാമൂഹിക പ്രവർത്തകയായി അവർ ഇപ്പോൾ അമേരിക്കയിലാണ് താമസം. തടവിൽ കഴിയുന്ന ബിഷ്ണോയിയുമായി സൂം മീറ്റിംഗ് നടത്തണെമെന്നും അതിനായി അയാളുടെ നമ്പർ തരണമെന്നും ആവശ്യപ്പെട്ടാണ് സോമി അലി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റിട്ടത്. 'എന്നെ നിങ്ങൾക്ക് വിശ്വസിക്കാം. നമ്മൾ തമ്മിലുള്ള സംസാരം താങ്കൾക്ക് ഗുണമേ ചെയ്യൂ. ദയവായി നമ്പർ തരണം' എന്നും പോസ്റ്റിൽ ആവശ്യപ്പെടുന്നു.

1999 ലാണ് സൽമാനും സോമി അലിയും ബന്ധം അവസാനിപ്പിക്കുന്നത്. ഗാർഹിക പീഡനം, മനുഷ്യക്കടത്ത് എന്നിവയ്‌ക്കെതിരെ അമേരിക്കയിൽ പ്രവർത്തിക്കുന്ന നോ മോർ ടിയേഴ്സ് എന്ന സംഘടനയിൽ സജീവ സാന്നിദ്ധ്യമാണ് സോമി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, SALMAN KHAN, BISHNOI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360