ന്യൂഡൽഹി: വിമാനടിക്കറ്റ് നിരക്കിലെ അനിയന്ത്രിത വർദ്ധനവ് ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹർജിയിൽ രൂക്ഷവിമർശനവുമായി സുപ്രീംകോടതി. 'വിമാനത്തിൽ യാത്ര ചെയ്യേണ്ട, അടുത്ത കേസിലേക്ക് കടക്കൂ' എന്നാണ് ജസ്റ്റിസ് വിക്രം നാഥ് പ്രതികരിച്ചത്. ഹർജി പരാമർശിച്ച അഭിഭാഷകനോടായിരുന്നു കോടതിയുടെ പ്രതികരണം. തുടർന്ന് അടുത്ത കേസിലേക്ക് കടക്കുകയും ചെയ്‌തു.
വിമാന ടിക്കറ്റ് നിരക്കിൽ 700 ശതമാനംവരെ വർദ്ധനവുണ്ടായെന്നാണ് അഭിഭാഷകൻ കോടതിയെ അറിയിച്ചത്. വിമാനയാത്ര അനിവാര്യമായ സേവനമാണെന്നും നിരക്കുകളിലെ അമിത വർദ്ധന ഭരണഘടന ഉറപ്പുനൽകുന്ന തുല്യതയ്‌ക്കുള്ള അവകാശത്തിന്റെ ലംഘനമാണെന്നും അഭിഭാഷകൻ വാദിച്ചു. എന്നാൽ ഈ വാദങ്ങൾ പരിഗണിക്കാതെ കോടതി അടുത്ത കേസിലേക്ക് കടക്കുകയായിരുന്നു. ഹർജിസംബന്ധിച്ച് യാതൊരുവിധത്തിലുള്ള ഉത്തരവുകളും കോടതി പുറപ്പെടുവിച്ചിട്ടില്ല.
അതേസമയം, രാജ്യത്തെ വിമാന ടിക്കറ്റ് നിരക്കുകൾ സംബന്ധിച്ച് പുതിയ ചട്ടങ്ങൾ കേന്ദ്രസർക്കാർ വിജ്ഞാപനം ചെയ്‌തിട്ടുണ്ട്. 2027 ജനുവരി ഒന്നുമുതൽ പുതിയ വ്യവസ്ഥകൾ നിലവിൽവരും. വിപണിയിലെ ആവശ്യകതയും മത്സരവുമനുസരിച്ച് വിമാനക്കമ്പനികൾക്ക് നിരക്കുകൾ നിശ്ചയിക്കാമെന്ന നയമാണ് കേന്ദ്രസർക്കാർ പിന്തുടരുന്നത്. സാധാരണ സാഹചര്യങ്ങളിൽ വിമാന ടിക്കറ്റ് നിരക്കുകളിൽ സർക്കാർ ഇടപെടില്ല. എന്നാൽ, പൊതു താല്‌പര്യം കണക്കിലെടുത്ത് അസാധാരണ സാഹചര്യങ്ങളിൽ ഇടപെടാനുള്ള അധികാരം സർക്കാരിനുണ്ടാകും.
The Supreme Court reacted sharply to a plea alleging a 700% hike in airfares, with Justice Vikram Nath remarking, “Don’t travel by air. Next case.” The court passed no order on the petition. New government rules on airfares will take effect on January 1, 2027.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |