SignIn
Kerala Kaumudi Online
Thursday, 05 November 2026 6.48 PM IST

ദിവസം മുഴുവൻ ഇൻസ്റ്റഗ്രാമിൽ റീൽസ് കണ്ടാൽ മതി, ശമ്പളം നൽകും; വേറിട്ട ജോലി വാഗ്‌ദാനവുമായി കമ്പനി

employees
വീഡിയോ ദൃശ്യങ്ങളിൽനിന്ന്

ഉദയ്‌പൂർ: ദിവസം മുഴുവൻ ഇൻസ്റ്റഗ്രാം റീൽസ് കണ്ടിരിക്കുന്നതിന് ശമ്പളം ലഭിച്ചാലോ? കേൾക്കുമ്പോൾ കൗതുകം തോന്നുമെങ്കിലും രാജസ്ഥാനിലെ ഉദയ്‌പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇൻഫ്ലൂയിഷ് എന്ന കമ്പനിയാണ് ഇത്തരമൊരു ജോലി വാഗ്‌ദാനം ചെയ്‌തിരിക്കുന്നത്. ദീപാവലിയോടനുബന്ധിച്ചാണ് കമ്പനി വ്യത്യസ്‌തമായ ഈ തൊഴിൽ അവസരം പ്രഖ്യാപിച്ചത്.

ഇൻസ്റ്റഗ്രാമിൽ ദിവസം മുഴുവൻ റീൽസ് കണ്ട് പ്ലാറ്റ്‌ഫോമിൽ ട്രെൻഡിംഗാകുന്നതും വൈറലാകുന്നതുമായ ഉള്ളടക്കങ്ങൾ കണ്ടെത്തി റിപ്പോർട്ട് ചെയ്യുകയാണ് ജോലിയുടെ പ്രധാന ഉത്തരവാദിത്തം. ഇതുമായി ബന്ധപ്പെട്ട് കമ്പനിയിലെ ജീവനക്കാർ സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയും ശ്രദ്ധ നേടുകയാണ്.

ഇൻസ്റ്റഗ്രാം ഉപയോഗിക്കാൻ ഏറെ ഇഷ്‌ടമുള്ളവർക്കാണ് കമ്പനി അവസരം നൽകുന്നത്. മണിക്കൂറോളം റീൽസ് കാണുന്ന ശീലമുള്ളവർക്കും ഇത് അനുയോജ്യമായ ജോലിയാണെന്നാണ് കമ്പനി പറയുന്നത്. 'ഇൻസ്റ്റഗ്രാം ഉപയോഗിക്കാൻ നിങ്ങൾക്ക് ശരിക്കും ഇഷ്‌ടമാണെങ്കിൽ അതിന് ഞങ്ങൾ പണം നൽകും. ദിവസം മുഴുവൻ റീൽസ് സ്‌ക്രോൾ ചെയ്‌ത് ഇൻസ്റ്റഗ്രാമിൽ എന്തൊക്കെയാണ് വൈറലാകുന്നതെന്ന് കണ്ടെത്തി മറ്റുള്ളവരെ അറിയിക്കാൻ കഴിയുന്ന ഡൂംസ്‌ക്രോളറെയാണ് ഞങ്ങൾ അന്വേഷിക്കുന്നത്'- കമ്പനി പ്രതിനിധി വീഡിയോയിൽ പറയുന്നു. താൽപര്യമുള്ളവർ വീഡിയോയ്‌ക്ക് താഴെ 'ഹായ്' എന്ന് കമന്റ് ചെയ്യണമെന്നും കമ്പനി പ്രതിനിധി പറയുന്നുണ്ട്.

നവംബർ നാലിന് പങ്കുവച്ച വീഡിയോ ഇതിനോടകം മൂന്ന് ലക്ഷത്തിലധികം കാഴ്‌ചക്കാരെ നേടിക്കഴിഞ്ഞു. അപേക്ഷാ ഫോമിനായി ഇതിനോടകം 11000 ലധികം പേർ താൽപര്യം അറിയിച്ചതായും കമ്പനി വ്യക്തമാക്കി. വ്യത്യ‌സ്‌തമായ തൊഴിലവസരം സോഷ്യൽ മീഡിയയിൽ നിരവധി ചർച്ചകൾക്കും തമാശകൾക്കും വഴിവച്ചിട്ടുണ്ട്. സാധാരണയായി സമയം പാഴാക്കുന്ന ശീലമായി വിലയിരുത്തുന്ന റീൽസ് സ്‌ക്രോളിംഗിനെ വരുമാനമാർഗമാക്കി മാറ്റാനുള്ള കമ്പനിയുടെ നീക്കം സോഷ്യൽ മീഡിയയിൽ കൗതുകമുണർത്തുകയാണ്.

English Summary

A Udaipur-based company, Influysh, has announced a unique job opportunity offering salary to people who watch Instagram Reels, identify trending and viral content, and report their findings. The unusual job offer has attracted over 11,000 interested applicants and sparked widespread social media buzz.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: REELS WATCHING JOB, REELS SCROLLING SALARY, PAID REELS SCROLLING JOB, UNIQUE JOB OPPORTUNITY, JOB HIRING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360