SignIn
Kerala Kaumudi Online
Thursday, 05 November 2026 12.14 PM IST

'രാവിലെ മുതൽ ശ്വാസത്തിൽ മദ്യത്തിന്റെ മണമുണ്ടാകും'; പഞ്ചാബ്‌ മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണവുമായി രാഹുൽ ഗാന്ധി

rahul-gandhi
രാഹുൽ ഗാന്ധി, ഭഗവന്ത് മൻ

ചണ്ഡീഗഡ്: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനെതിരെ ഗുരുതര ആരോപണവുമായി കോൺഗ്രസ് എംപിയും ലോക്‌സഭ പ്രതിപക്ഷനേതാവുമായ രാഹുൽ ഗാന്ധി രംഗത്ത്. സംസ്ഥാനം മയക്കുമരുന്ന് ഭീഷണി നേരിടുന്ന സാഹചര്യത്തിൽ ഭഗവന്ത് മൻ എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ മദ്യപിച്ച് അതിനെ ലഹരിയാക്കിയിരിക്കുകയാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. അടുത്ത വർഷം നടക്കാനിരിക്കുന്ന പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള പ്രചാരണങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ടുള്ള പരിപാടിയിലായിരുന്നു രാഹുൽ ഗാന്ധിയുടെ പരാമർശം.

ഭഗവത് മാൻ പാർലമെന്റ് അംഗമായിരുന്ന കാലത്തെ അനുഭവങ്ങൾ ഓർത്തെടുത്തുകൊണ്ടായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രസംഗം. 'ഞാൻ അദ്ദേഹത്തോടൊപ്പം ലോക്‌സഭയിൽ ഉണ്ടായിരുന്നു. അദ്ദേഹം ഞങ്ങൾക്കിടയിൽ വന്നിരിക്കുകയും തമാശകൾ പറയുകയും ചെയ്യുമായിരുന്നു. എന്നാൽ, രാവിലെ 11 മണി ആകുമ്പോഴേക്കും അദ്ദേഹത്തിന്റെ ശ്വാസത്തിൽനിന്ന് മദ്യത്തിന്റെ ഗന്ധം വരാറുണ്ടായിരുന്നു'- രാഹുൽ ഗാന്ധി പറഞ്ഞു.

പഞ്ചാബ് മുഖ്യമന്ത്രിയുടെ വ്യക്തിപരമായ തീരുമാനത്തെ താൻ ചോദ്യം ചെയ്യുകയല്ലെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. എന്നാൽ. പഞ്ചാബിലെ ഏറ്റവും ഉയർന്ന പദവിയിലിരിക്കുന്ന ഒരാൾ മയക്കുമരുന്നിനെതിരായ പോരാട്ടത്തിന് നേതൃത്വം നൽകേണ്ടതുണ്ടെന്നും അത്തരമൊരു സാഹചര്യത്തിൽ ഈ വിഷയം ഗൗരവകരമാണെന്നും അദ്ദേഹം വാദിച്ചു.

'ഭഗവന്ത് മൻ മദ്യപിക്കരുതെന്ന് ഞാൻ പറയുന്നില്ല. അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ കാര്യമാണ്. മദ്യപിക്കണോ വേണ്ടയോ എന്നത് അദ്ദേഹത്തിന്റെ മാത്രം തീരുമാനമാണ്. എന്നാൽ, ലഹരിവസ്‌തുക്കളുടെ ഉപയോഗം എന്ന വിപത്തിനെതിരെ യഥാർത്ഥത്തിൽ പോരാടാനാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ, നിങ്ങളുടെ മുഖ്യമന്ത്രി എല്ലാദിവസവും ലഹരിയുടെ പിടിയിലായിരിക്കാൻ പാടില്ല'- രാഹുൽ ഗാന്ധി പറഞ്ഞു.

അതേസമയം, രാഹുൽ ഗാന്ധിയുടെ പരാമർശങ്ങൾ വെറും താഴ്‌ന്ന നിരവാരത്തിലുള്ള ആക്രമണമാണെന്നും ഒരു മുതിർന്ന നേതാവിന് ചേരാത്ത പരാമർശമാണിതെന്നും ആംആദ്‌മി പാർട്ടി വിമർശിച്ചു.

English Summary

Congress leader Rahul Gandhi accused Punjab Chief Minister Bhagwant Mann of consuming alcohol regularly, questioning his ability to lead the state's fight against drug abuse. The AAP dismissed the remarks as low-level political attacks.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAHULGANDI, BHAGAVANTH MANN, CRITICISM, INDIAN POLITICS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360