ലണ്ടൻ: ബ്രണ്ടൻ മക്കല്ലത്തെ ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്റെ പരീശീലന സ്ഥാനത്ത് നിന്നും പുറത്താക്കി ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ് (ഇസിബി). ഇംഗ്ലണ്ടിന്റെ ഏകദിന ട്വന്റി-20 ടീമുകളുടെ പരിശീലകനായി മക്കല്ലം തുടരും. ആഷസ് പരമ്പരയിലെ തോൽവിയും തൊട്ടുപിന്നാലെ ന്യൂസിലൻഡിനെതിരെയുള്ള പരമ്പര നഷ്ടവും മക്കല്ലത്തിന് മേൽ കടുത്ത സമ്മർദ്ദമുണ്ടാക്കിയിരുന്നു. ഇതിനിടെ നൈറ്റ് ക്ലബ്ബ് വിവാദത്തെത്തുടർന്ന് നായകൻ ബെൻ സ്റ്റോക്സിനെ രണ്ടാം ടെസ്റ്റിൽ നിന്ന് ഒഴിവാക്കുകയും, തൊട്ടുപിന്നാലെ സ്റ്റോക്‌സ് വിരമിക്കൽ പ്രഖ്യാപിക്കുകയും ചെയ്തതോടെ മക്കല്ലത്തിന്റെയും ഡയറക്ടർ റോബർട്ട് കീയുടെയും സ്ഥാനങ്ങൾ ചോദ്യം ചെയ്യപ്പെട്ടിരുന്നു.
മക്കല്ലം-സ്റ്റോക്സ് സഖ്യത്തിന് കീഴിൽ പാകിസ്ഥാൻ, ന്യൂസിലൻഡ് തുടങ്ങിയ ടീമുകൾക്കെതിരെ ഇംഗ്ലണ്ട് മികച്ച വിജയം നേടിയിരുന്നെങ്കിലും ഓസ്‌ട്രേലിയ, ഇന്ത്യ എന്നിവർക്കെതിരെ ഒരു പരമ്പര പോലും ജയിക്കാൻ കഴിഞ്ഞിരുന്നില്ല. മക്കല്ലത്തിന്റെ 'ബാസ്‌ബോൾ' തന്ത്രങ്ങൾ വലിയ ടീമുകൾക്കെതിരെ പരാജയപ്പെട്ടത് വിമർശനങ്ങൾക്ക് വഴിവച്ചു. കൂടാതെ, ആഷസ് പരമ്പരയ്ക്കിടയിൽ ഓസീസിനോട് തോറ്റ് നിൽക്കുമ്പോഴും താരങ്ങൾ കാസിനോകൾ സന്ദർശിച്ചതും മദ്യപാന പാർട്ടികളിൽ ഏർപ്പെട്ടതും മാനേജ്‌മെന്റിനെ പ്രതിക്കൂട്ടിലാക്കി. സ്റ്റോക്സും മക്കല്ലവും തമ്മിൽ അസ്വാരസ്യങ്ങൾ ഉടലെടുത്തതായും റിപ്പോർട്ടുകളുണ്ടായിരുന്നു.
അതേസമയം, ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്റെ പരിശീലക സ്ഥാനത്ത് തുടരാൻ ആഗ്രഹിച്ചിരുന്നതായി മക്കല്ലം വ്യക്തമാക്കി. 'ടെസ്റ്റ് ടീമിനെ പരിശീലിപ്പിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്. ഒരുപാട് ഉയർച്ച താഴ്ചകളിലൂടെയാണ് കടന്നുപോയത്. പുറത്താക്കപ്പെട്ടതിൽ വിഷമമുണ്ടെങ്കിലും ക്രിക്കറ്റ് ബോർഡിന്റെ തീരുമാനത്തെ ബഹുമാനിക്കുന്നു. ഇനി ഏകദിന ട്വന്റി-20 ടീമുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കും,'- മക്കല്ലം ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.
2022ൽ മക്കല്ലം ചുമതലയേറ്റയുടൻ ന്യൂസിലൻഡിനെതിരെ 3-0 നും, ഇന്ത്യക്കെതിരായ പുനഃക്രമീകരിച്ച അഞ്ചാം ടെസ്റ്റിലും ഇംഗ്ലണ്ട് വിജയം നേടിയിരുന്നു. എന്നാൽ പിന്നീട് ടീമിന്റെ പ്രകടനം മോശമാവുകയായിരുന്നു.അവസാനമായി കളിച്ച 12 ടെസ്റ്റുകളിൽ എട്ടിലും ഇംഗ്ലണ്ട്തോൽവി വഴങ്ങി.
Brendon McCullum has been removed as England's Test team coach by the ECB but will continue to lead the ODI and T20 squads. The decision follows England's Ashes series defeat and subsequent loss to New Zealand. Under McCullum, England's performance deteriorated, losing eight of their last twelve Test matches, prompting the change.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |