SignIn
Kerala Kaumudi Online
Sunday, 02 August 2026 12.17 AM IST

ബോക്സിംഗിൽ ഇന്ത്യയുടെ മെഡൽവേട്ട,​ ഏഴ് ഫൈനലുകളിൽ നിന്ന് ഇടിച്ചിട്ടത് അഞ്ച് സ്വർണവും രണ്ട് വെള്ളിയും

sakshi-choiudhari-
സാക്ഷി ചൗധരിയെ വിജയിയായി പ്രഖ്യാപിക്കുന്നു

ഗ്ലാസ്ഗോ: കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ ഗോൾഡൻ അരീനയായി മാറി ബോക്സിംഗ് റിംഗ്. ഏഴ് ഫൈനലുകളിൽ നിന്ന അഞ്ച് സ്വർണവും രണ്ട് വെള്ളിയുമാണ് ബോക്ലിംഗിൽ ഇന്ത്യ നേടിയത്. ഒടുവിൽ നടന്ന വനിതകളുടെ 51 കിലോഗ്രാം,​ 60 കിലോഗ്രാം ,​ 70 കിലോഗ്രാം വിഭാഗങ്ങളിലും ഇന്ത്യക്കായിരുന്നു സ്വർണം. 51 കിലോ വിഭാഗത്തിൽ സാക്ഷി ചൗധരിയും 60 കിലോ വിഭാഗത്തിൽ പ്രിയ ഗൻഗാസും 70 കിലോ വിഭാഗത്തിൽ അരുന്ധതി ചൗധരിയുമാണ് സ്വർണം നേടിയത്.

കനേഡിയൻ താം മേരി ബത്തോളിനെ കീഴടക്കിയാണ് പ്രിയ സ്വർണം നേടിയത്. 4-1നായിരുന്നു പ്രിയയുടെ വിജയം. 51 കിലോഗ്രാം വിഭാഗത്തിൽ സാക്ഷി ചൗധരി 5-0ത്തിന് ഇംഗ്ലണ്ടിന്റ റൂബി വൈറ്റിനെ കീഴടക്കി. അരുന്ധതി ചൗധരി ഇംഗ്ലണ്ടിന്റെ ചാന്റെല്ല റെയ്ഡിനെയാണ് കീഴടക്കിയത്. വനിതകളുടെ 75 കിലോഗ്രാം വിഭാഗത്തിൽ ലവ്‌ലിന ബോർഗോഹോയിൻ വെള്ളി നേടി. ഫൈനലിൽ ആസ്ട്രേലിയയുടെ എമ്മാ സ്യുവിനോട് തോൽക്കുകയായിരുന്നു. വനിതകളുടെ 54 കിലോഗ്രാം വിഭാഗത്തിൽ പ്രിതി പവാർ,​ 57 കിലോഗ്രാ വിഭാഗത്തിൽ ജയ്‌സ്മിൻ ലംബോറിയ എന്നിവർ നേരത്തെ സ്വർണം നേടിയിരുന്നു. അതേസമയം പുരുഷൻമാരുടെ 55 കിലോഗ്രാം വിഭാഗത്തിൽ ജദ്ദുമണി സിംഗ് ഫൈനലിൽ പരാജയപ്പെട്ടു. ആസ്ട്രേലിയയുടെ ഡിക്സോണിനോട് 5-0ത്തിനായിരുന്നു തോൽവി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: COMMONWEALTH GAMES, COMMONWEALTH GAMES BOXING, INDIA FIVE GOLD MEDALS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360