തിരുവനന്തപുരം: ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ആദ്യ പരമ്പരയിൽ വിൻഡീസ് പടയ്ക്ക് മികച്ച തുടക്കം നൽകി ഓപ്പണർ ജസ്റ്റിൻ ഗ്രീവ്സിന് സെഞ്ച്വറി. 108 പന്തിൽ 101 റൺസ് നേടിയാണ് ഗ്രീവ്സ് പുറത്തായത്. ഗ്രീവ്സും ഓപ്പണർ ജോൺ കാംബെല്ലും ചേർന്നാണ് വിൻഡീസ് പടയ്ക്ക് മികച്ച സ്‌കോർ ഒരുക്കിയത്. മുഹമ്മദ് സിറാജിനെ പുറത്തിരുത്തി നടത്തിയ പരീക്ഷണമാണ് ഇന്ത്യയ്ക്ക് പാളിയത്. പ്രസിദ്ധ് കൃഷ്ണയും ഗുർണൂർ ബ്രാറും മാത്രം സ്‌പെഷ്യലിസ്റ്റ് പേസർമാരായി ഇറങ്ങിയത് വിൻഡിസിനെ തുണച്ചു.
എന്നാൽ വിക്കറ്റൊന്നും പോകാതെ 100 കടത്തിയ വിൻഡീസ് ആദ്യം വീണത് സ്പിന്നർ കുൽദീപ് യാദവിന് മുന്നിലാണ്. 62 റൺസുമായി മികച്ച ഫോമിൽ തുടരുന്ന ജോൺ കാംബെല്ലിനെ പ്രസിദ്ധ് കൃഷ്ണയുടെ കൈകളിലേക്ക് എത്തിച്ചാണ് ഇന്ത്യ കുൽദീപിലൂടെ വിക്കറ്റ് വേട്ട തുടങ്ങിയത്. സെഞ്ച്വറി നേടിയതിന് പിന്നാലെ ഗ്രീവ്സിനെയും കുൽദീപ് വീഴ്ത്തി. മത്സരം 40 ഓവർ പിന്നിടുമ്പോൾ നാല് വിക്കറ്റുമായി കുൽദീപ് ഇന്ത്യയുടെ പ്രതിരോധം പുറത്തെടുത്തു. നിലവിൽ 41 ഓവർ പിന്നിടുമ്പോൾ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 224 റൺസെന്ന നിലയിലാണ് വിൻഡീസ്.
In the first India-West Indies ODI at Thiruvananthapuram, Justin Greaves scored a century (101 runs), while opener John Campbell contributed 62 for West Indies, establishing a strong start. India's spinner Kuldeep Yadav took crucial wickets, dismissing both openers and securing four wickets by the 40-over mark, with West Indies at 215 for five wickets.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |