SignIn
Kerala Kaumudi Online
Monday, 14 September 2026 12.54 PM IST

കടുത്ത ഇന്ത്യ വിരുദ്ധനായ മൊഹ്‌സിൻ നക്‌വിയാണ് നൽകുന്നതെങ്കിൽ കപ്പ് വാങ്ങില്ലെന്ന് ബിസിസിഐ അറിയിച്ചിരുന്നു, ഏഷ്യാ കപ്പിനിടെ നടന്നത്

READ ENGLISH VERSION
asia-cup-naqvi
മൊഹ്‌സീൻ നക്‌വി,​ ഇന്ത്യൻ ടീം

ദുബായ്: ഏഷ്യാ കപ്പ് വനിതാ ക്രിക്കറ്റ് ഫൈനലിൽ വിജയം നേടിയ ഇന്ത്യയ്‌ക്ക് കഴിഞ്ഞദിവസം കപ്പ് ലഭിച്ചിരുന്നില്ല. ശ്രീലങ്കയെ 72 റൺസിന്റെ വലിയ മാർജിനിൽ പരാജയപ്പെടുത്തിയ ഹർമൻ പ്രീത് കൗറും സംഘവും പക്ഷെ പാകിസ്ഥാൻ മന്ത്രിയും കടുത്ത ഇന്ത്യാ വിരുദ്ധനും ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എസിസി) തലവനുമായ മൊഹ്‌സീൻ നക്‌വിയിൽ നിന്ന് കപ്പ് ഏറ്റുവാങ്ങിയില്ല.

കഴിഞ്ഞ വർഷം സെപ്‌തംബറിൽ ഇതേ ഗ്രൗണ്ടിൽ നടന്ന പുരുഷന്മാരുടെ ഏഷ്യാ കപ്പ് ഫൈനലിൽ പാകിസ്ഥാനെ പരാജയപ്പെടുത്തിയ ശേഷം സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിലെ ഇന്ത്യൻ ടീമും കപ്പ് സമ്മാനിക്കേണ്ട നക്‌വിയുടെ പക്കൽ നിന്നും കപ്പ് വാങ്ങിയില്ല. ഇതോടെ നക്‌വി 2025 ഏഷ്യാ കപ്പ് ട്രോഫിയുമായാണ് മടങ്ങിയത്. നാളിതുവരെയായിട്ടും ബിസിസിഐക്ക് ആ കപ്പ് നൽകിയിട്ടുമില്ല.

ഇന്ത്യൻ എക്‌സ്‌പ്രസ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് ഇന്നലത്തെ ഫൈനലിന് മുൻപ് ബിസിസിഐ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ അധികൃതരോട് നക്‌വിയാണ് നൽകുന്നതെങ്കിൽ കപ്പ് വാങ്ങില്ലെന്ന് അറിയിച്ചതായാണ് വിവരം. പോഡിയത്തിലേക്ക് ട്രോഫി ഇത്തവണ കൊണ്ടുവന്നിരുന്നതുമില്ല. ബിസിസിഐ സെക്രട്ടറി ദേവജിക്ക് സൈക്കിയ അറിയിച്ചതനുസരിച്ച് വനിതാ ടീമംഗങ്ങൾക്ക് എസിസി ഡെപ്യൂട്ടി ചെയർമാൻ ഖാലിദ് അൽ സറൂണി ട്രോഫി നൽകിയാൽ വാങ്ങാൻ തയ്യാറാണെന്ന് അറിയിച്ചിരുന്നു. എന്നാൽ നക്‌വി ഈ ആവശ്യം തള്ളിക്കളഞ്ഞു. ഇതോടെ ജയിച്ചെങ്കിലും പ്രസന്റേഷൻ ചടങ്ങ്‌ ഇന്ത്യ ഒഴിവാക്കി.

'ഒന്നരവർഷം മുൻപ് സ്വീകരിച്ച നിലപാടിൽ നിന്ന് മാറി പ്രസന്റേഷൻ ചടങ്ങിൽ പങ്കെടുക്കേണ്ടതില്ലെന്ന് ഞങ്ങൾ നിശ്ചയിച്ചു. ഇപ്പോഴും പുരുഷ ഏഷ്യാ കപ്പ് കിരീടം ഞങ്ങളുടെ കൈകളിൽ എത്തിയിട്ടില്ല. നമ്മുടെ നാടിനായി ജീവൻ നൽകിയവരോടുള്ള ആദരസൂചകമായി നിലപാട് വ്യക്തമാക്കാൻ ഞങ്ങൾ തീരുമാനിച്ചു'-സൈക്കിയ പറഞ്ഞതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ഭാവിയിൽ ബിസിസിഐയ്ക്ക് രണ്ട് ട്രോഫികളും കൈയിലേക്ക് കിട്ടുമെന്ന് സൈക്കിയ പ്രതീക്ഷ പ്രകടിപ്പിച്ചു.

English Summary

India won the Women’s Asia Cup final by defeating Sri Lanka by a commanding 72-run margin, but the team did not receive the trophy after the match. Captain Harmanpreet Kaur and her teammates reportedly declined to accept the trophy from Mohsin Naqvi, Pakistan’s minister and president of the Asian Cricket Council (ACC).

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ASIACUP, WOMANS FINAL, MOHSIN NAQVI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360