SignIn
Kerala Kaumudi Online
Monday, 22 June 2026 8.05 AM IST

ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് ഇന്ന് ഉറക്കമില്ലാത്ത രാത്രി, ലോകകപ്പ് ഫൈനലിലെ അമ്പയർമാർ നിസാരപുളളികളല്ല

READ ENGLISH VERSION
icc

ന്യൂഡൽഹി: അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌​റ്റേഡിയത്തിൽ നടക്കുന്ന ലോകകപ്പ് ഫൈനൽ മത്സരത്തിൽ ഓൺഫീൽഡ് അമ്പയർമാരായി ഇംഗ്ലണ്ടുകാരായ റിച്ചാർഡ് ഇല്ലിംഗ്‌വർത്തിനെയും റിച്ചാർഡ് കെ​റ്റിൽബറോയെയുമാണ് ഇന്റർനാഷണൽ ക്രിക്ക​റ്റ് ബോർഡ് (ഐസിസി) നിയമിച്ചിരിക്കുന്നത്. ഐസിസിയുടെ തീരുമാനം ഇന്ത്യൻ ക്രിക്ക​റ്റ് ആരാധകരുടെ ഉറക്കം കളഞ്ഞിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് ഐസിസി അമ്പയർമാരുടെ പേരുകൾ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. നാളെയാണ് ലോകകപ്പ് ഫൈനൽ.

കെ​റ്റിൽബറോ രണ്ടാമതായാണ് ലോകകപ്പിന്റെ ഫൈനലിൽ അമ്പയറാകുന്നത് .2015ലെ ലോകകപ്പ് നിയന്ത്രിച്ചത് കെ​റ്റിൽബറോയായിരുന്നു. അൻപതുകാരനായ കെറ്റിൽ ബറോയും കുമാർ ധർമസേനയുമായിരുന്നു അന്നത്തെ അമ്പയർമാർ. ഓസ്ട്രേലിയയിലെ എംസിജി സ്​റ്റേഡിയത്തിൽ വച്ചായിരുന്നു ഫൈനൽ, ഓസ്‌ട്രേലിയയും ന്യൂസിലാൻഡും തമ്മിലായിരുന്നു മത്സരം.

ഫൈനലിൽ കെ​റ്റിൽബറോ അമ്പയറായി എത്തുന്നത് ഇന്ത്യക്ക് നല്ല വാർത്തയല്ല. ഇതാദ്യമല്ല ഇന്ത്യ ഭാഗമാകുന്ന മത്സരത്തിൽ അദ്ദേഹം അമ്പയറാകുന്നത്.2013ലെ ഏകദിനത്തിലെ എട്ട് നോക്ക്ഔട്ട് മാച്ചുകളിൽ ഏഴ് കളികളിലും അദ്ദേഹമായിരുന്നു അമ്പയർമാരിലൊരാൾ. 2014ലെ ഇന്ത്യയും ഓസ്‌ട്രേലിയയുമായിട്ടുളള ടി20 വേൾഡ് കപ്പ് ഫൈനൽ, 2017ലെ പാകിസ്ഥാനുമായിട്ടുളള ചാമ്പ്യൻ ട്രോഫി, 2019ലെ ന്യൂസിലാൻഡുമായിട്ടുളള ലോകകപ്പിന്റെ സെമിഫൈനലുകളിലും അദ്ദേഹം അമ്പയറായിരുന്നു. 2022ലെ ഇംഗ്ലണ്ടുമായുളള ഇന്ത്യയുടെ ടി20 വേൾഡ് കപ്പിന്റെ സെമിഫൈനലിൽ കെ​റ്റിൽബറോയ്ക്ക് ഭാഗമാകാൻ സാധിച്ചില്ല. എങ്കിലും ആ കളിയിൽ പത്ത് വിക്ക​റ്റിന് ഇന്ത്യ പരാജയപ്പെട്ടിരുന്നുവെന്നാണ് വാസ്തവം.

അതേസമയം ഇല്ലിംഗ്‌വർത്ത് ഏകദിനത്തിന്റെ ഫൈനലിൽ അമ്പയറായി എത്തുന്നത് ഇന്ത്യയ്ക്ക് നിർഭാഗ്യമല്ലെന്നാണ് ആരാധകരുടെ കണക്കുക്കൂട്ടലുകൾ. ഇന്ത്യയുടെ എട്ട് ലോകകപ്പുകളിൽ മൂന്ന് കളികളിലും ഇല്ലിംഗ്‌വർത്ത് ഓൺഫീൽഡ് അമ്പയറായിരുന്നു. ന്യൂസിലാൻഡുമായിട്ടുളള ഇന്ത്യയുടെ ഇത്തവണത്തെ സെമിഫൈനലിൽ ഇവർ രണ്ടുപേരായിരുന്നു അമ്പയർമാർ.

അതേസമയം, നാളെ ഉച്ചയ്ക്ക് ശേഷം നടക്കുന്ന ലോകകപ്പ് ഫൈനൽ മത്സരം കാണാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തും. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലാണ് ഇക്കാര്യം അറിയിച്ചത്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിൽ രണ്ട് മണിക്കാണ് മത്സരം നടക്കുന്നത്. മോദിയെക്കൂടാതെ കേന്ദ്രമന്ത്രിമാരും സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമൊക്കെ ലോകകപ്പ് ഫൈനൽ കാണാനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഭൂപേന്ദ്ര പട്ടേൽ എക്സിലൂടെ അറിയിച്ചു. ഓസ്‌ട്രേലിയൻ ഉപപ്രധാനമന്ത്രി റിച്ചാർഡ് മാൽസും ഫൈനൽ കാണാനെത്തുന്നുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, ICC, INDIA, AUSTRALIA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360