SignIn
Kerala Kaumudi Online
Monday, 28 September 2026 4.54 PM IST

'ഷൂട്ടിംഗ് റേഞ്ചിൽ അഴുക്കുചാലിന്റെ ദുർഗന്ധം, മണിക്കൂറുകൾ നീണ്ട യാത്രയും പ്രശ്നമായി ': ഏഷ്യൻ ഗെയിംസിന്റെ സംഘാടകർക്കെതിരെ മനു ഭാക്കറുടെ പിതാവ്

manu-bhaker-and-father
രാം കിഷൻ ഭാക്കർ,​ മനു ഭാക്കർ

നഗോയ: ജപ്പാനിലെ ഐച്ചി- നഗോയയിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിന്റെ സംഘാടകർക്കെതിരെ ഇന്ത്യൻ ഷൂട്ടർ മനു ഭാക്കറുടെ പിതാവ് രാം കിഷൻ ഭാക്കർ. ഷൂട്ടിംഗ് മത്സരങ്ങളുടെ മോശം സംഘാടനത്തിലും വേദിയിലെ സൗകര്യക്കുറവിലും കടുത്ത അതൃപ്തി പ്രകടപ്പിച്ച അദ്ദേഹം ഇക്കാര്യത്തിൽ സംഘാടകർ പ്രത്യേകം ശ്രദ്ധിക്കണമെന്നും ആവശ്യപ്പെട്ടു.

ഷൂട്ടിംഗ് റേഞ്ചിന് സമീപം അഴുക്കുചാലിന്റെ ദുർഗന്ധമുണ്ടെന്നും ഈ ദുഷ്കരമായ അന്തരീക്ഷത്തിലാണ് കായികതാരങ്ങൾ മത്സരിക്കുന്നതെന്നും ദേശീയ മാദ്ധ്യമത്തിനോട് സംസാരിക്കവെ അദ്ദേഹം ആരോപിച്ചു. ഷൂട്ടിംഗ് റേഞ്ച് നഗോയയിൽ നിന്നും വളരെ ദൂരെയാണ് സ്ഥിതിചെയ്യുന്നത്. പ്രതിദിനം നാലു മുതൽ അഞ്ച് മണിക്കൂർ വരെ യാത്രാ സമയമായി ചെലവഴിക്കേണ്ടി വരുന്നു. ഇതാണ് ഇന്ത്യൻ ഷൂട്ടിംഗ് താരങ്ങളുടെ മോശം പ്രകടനത്തിന് കാരണമെന്നുമാണ് അദ്ദേഹത്തിന്റെ ആരോപണം.

ഇത്തരം വൻകിട കായിക മത്സരങ്ങൾ സംഘടിപ്പിക്കുമ്പോൾ ജപ്പാൻ സംഘാടകർ സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടേണ്ടതുണ്ടെന്നും കൃത്യമായ തയ്യാറെടുപ്പുകൾ നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, കഴിഞ്ഞ പാരീസ് ഒളിമ്പിക്സിൽ മിന്നും നേട്ടം സ്വന്തമാക്കി ഇന്ത്യയുടെ പ്രതീക്ഷയായിരുന്ന മനു ഭാക്കറിന് ഏഷ്യൻ ഗെയിംസിൽ ഒരു മെഡൽ പോലും നേടാൻ സാധിച്ചില്ല.

English Summary

Ram Kishan Bhaker, father of Indian shooter Manu Bhaker, criticized Asian Games organizers in Aichi-Nagoya, Japan. He cited poor shooting event organization, inadequate facilities, foul smells at the range, and excessive daily travel time, blaming these for Indian athletes' poor performance. Bhaker urged organizers to improve preparations.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ASIANGAMES, MANU BHAKER, MANU BHAKER FATHER, ASIAN GAMES ORGANISERS, JAPAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360