SignIn
Kerala Kaumudi Online
Wednesday, 12 August 2026 8.22 PM IST

ബുംറ യുഗം അവസാനിക്കുന്നു? ഗൗതം ഗംഭീറിനും ശുഭ്മാൻ ഗില്ലിനും ഇനി അഗ്നിപരീക്ഷ

bumrah-and-gautam
ജസ്‌പ്രീത് ബുംറ,​ ഗൗതം ഗംഭീർ

മുംബയ്: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ സ്റ്റാർ പേസർ ജസ്‌പ്രീത് ബുംറയുടെ ഭാവിയുമായി ബന്ധപ്പെട്ട് ആശങ്കാജനകമായ റിപ്പോ‌ർട്ടുകളാണ് പുറത്തുവരുന്നത്. നിരന്തരമായ പരിക്കുകൾ വേട്ടയാടുന്ന ബുംറയ്ക്ക് ഇനിയൊരു തിരിച്ചുവരവ് എപ്പോഴെന്ന് പ്രവചിക്കാൻ കഴിയില്ലെന്നാണ് ബിസിസിഐ വൃത്തങ്ങൾ നൽകുന്ന സൂചന.

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കിടെ കാൽമുട്ടിനേറ്റ പരിക്കാണ് 32-കാരനായ താരത്തിന് വീണ്ടും വില്ലനായത്. പിന്നാലെയാണ് ശ്രീലങ്കൻ ടെസ്റ്റ് പരമ്പരയിൽ നിന്നും താരം പുറത്തായത്. ഇതോടെയാണ് താരത്തിന്റെ ഭാവിയുമായി ബന്ധപ്പെട്ട് ആശങ്കകൾ ഉയർന്നത്. ബംഗളൂരുവിലെ ബിസിസിഐ ഓഫ് എക്സലൻസ് താരത്തിന്റെ കാര്യത്തിൽ അതീവ ജാഗ്രത പുലർത്തുന്നുണ്ടെങ്കിലും അദ്ദേഹം എപ്പോൾ കളിക്കളത്തിലേയ്ക്ക് മടങ്ങിയെത്തുമെന്ന കാര്യത്തിൽ വ്യക്തതയില്ല.

വരും വർഷങ്ങളിൽ ബുംറയില്ലാത്ത ഒരു ടീമിനെ വാർത്തെടുക്കാൻ കോച്ച് ഗൗതം ഗംഭീറിനും ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിനും സെലക്ടർമാർ കർശന നിർദേശം നൽകിക്കഴിഞ്ഞെന്നാണ് സൂചന. 2027ൽ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പ് മുന്നിൽക്കണ്ട് ബുംറയുടെ ആരോഗ്യത്തിന് കൂടുതൽ മുൻഗണന നൽകാനാണ് നിലവിൽ മാനേജ്മെന്റ് ശ്രമിക്കുന്നത്.

ടെസ്റ്റ്, ടി20 ഫോർ‌മാറ്റുകളേക്കാൾ ഏകദിന മത്സരങ്ങൾക്കായിരിക്കും ബുംറ കൂടുതൽ മുൻഗണന നൽകുകയെന്നാണ് ബിസിസിഐ വൃത്തങ്ങൾ പറയുന്നത്. അതേസമയം, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് (ഡബ്ല്യുടിസി) ഫൈനൽ ലക്ഷ്യമിടുന്ന ടീം ഇന്ത്യയ്ക്ക് ബുംറയുടെ അഭാവം വലിയ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ. നിലവിൽ ശ്രീലങ്കൻ പര്യടനത്തിൽ ബുംറയുടെ അഭാവത്തിൽ മുഹമ്മദ് സിറാജ്, പ്രസീദ്ധ് കൃഷ്ണ, ഗുർനൂർ ബ്രാർ, ഔഖിബ് നബി ദാർ എന്നിവരാണ് ഇന്ത്യയുടെ പേസ് നിരയെ നയിക്കുന്നത്.

English Summary

Bumrah’s recurring injury has raised doubts over his future, with India potentially having to manage its team without the ace pacer for an extended period.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: JASPRIT BUMRAH, JASPRIT BUMRAH INJURY, INDDIAN CRICKET TEAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360