
നഗോയ : സ്ക്വാഷ് കളിക്കാരി ജോഷ്ന ചിന്നപ്പയുടെ പെരിയപ്പയെ നമ്മളറിയും,ഇന്ത്യൻ ആർമിയുടെ ആദ്യ കമാൻഡർ ഇൻ ചീഫ് കെ.എം കരിയപ്പ. അദ്ദേഹത്തിന്റെ കുടുംബക്കാരിയായ ജോഷ്ന ചിന്നപ്പ എന്ന 40കാരി ഇന്നലെ നഗോയയിൽ നേടിയത് തന്റെ ഏഷ്യൻ ഗെയിംസിലെ ആറാം മെഡൽ. ഇന്നലെ മിക്സഡ് ഡബിൾസിൽ സെന്തിൽ കുമാറിനൊപ്പം മത്സരിക്കാനിറങ്ങിയ ജോഷ്ന സെമിയിൽ ഹോംഗ് കോംഗിന്റെ കായ ഇ ലീ - മിംഗ് ഹോംഗ് കാംഗ് സഖ്യത്തോട് 2-1ന് പൊരുതിത്തോറ്റതോടെയാണ് വെങ്കലം കൊണ്ട് തൃപ്തിപ്പെട്ടത്.
2010 ഗ്വാംഗ്ചോ ഗെയിംസിൽ ടീമിനത്തിൽ വെങ്കലം നേടിയാണ് ജോഷ്ന ഏഷ്യൻ ഗെയിംസിലെ തന്റെ മെഡൽ വേട്ട തുടങ്ങിയത്. 2014ൽ ഇഞ്ചിയോണിലും 2018ൽ ജക്കാർത്തയിലും ടീമിനത്തിൽ വെള്ളി നേടി.ജക്കാർത്തയിൽ വ്യക്തിഗത സിംഗിൾസിൽ വെങ്കലവും ലഭിച്ചു.2022ൽ ഹ്വാംഗ്ചോയിൽ ടീമിനത്തിൽ വെങ്കലം. ഇത്തവണ മിക്സഡ് ഡബിൾസിൽ വെള്ളി. 2022,2024 വർഷങ്ങളിൽ ഡബിൾസിൽ ലോക ചാമ്പ്യൻഷിപ്പും 2025 ൽ ലോകകപ്പ് സ്വർണവും നേടിയിട്ടുണ്ട്. 2003 മുതൽ പ്രൊഫഷണൽ സ്ക്വാഷ് സർക്യൂട്ടിലെ നിറസാന്നിദ്ധ്യമാണ് കർണാടകയിലെ കൂർഗ് സ്വദേശിയായ മലയാളം കേട്ടാൽ മനസിലാകുന്ന ജോഷ്ന. ജോഷ്നയുടെ പിതാവും മുൻ ദേശീയ സ്ക്വാഷ് താരവുമായ അൻജാൻ ചിന്നപ്പയാണ് ആദ്യ പരിശീലകൻ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |