SignIn
Kerala Kaumudi Online
Saturday, 20 June 2026 3.37 AM IST

ധോണി ചെയ്തത് ഒറ്റകാര്യം; 'മൂന്ന്  ലക്ഷം രൂപയുടെ ബൈക്ക് 30 കോടി'

ms-dhoni

റാഞ്ചി: മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്ടൻ മഹേന്ദ്ര സിംഗ് ധോണിക്ക് കാറുകളോടും ബൈക്കുകളോടുമുള്ള പ്രിയം ഏറെ പ്രസിദ്ധമാണ്. റാഞ്ചിയിലെ താരത്തിന്റെ ഗ്യാരേജ് ഏതൊരു വാഹനപ്രേമിയുടെയും സ്വപ്‌നമാണ്. ഇപ്പോഴിതാ മുൻ ഇന്ത്യൻ നായകൻ ആരാധകന്റെ റോയൽ എൻഫീൾഡ് ഇന്റർസെപ്റ്റർ 650 എന്ന ബൈക്കിൽ കയ്യൊപ്പ് നൽകിയതാണ് ശ്രദ്ധേയമാകുന്നത്.

ഏകദേശം മൂന്നര ലക്ഷം രൂപ വിലവരുന്ന ചുവന്ന റോയൽ എൻഫീൽഡാണ് ആരാധകൻ ധോണിയെ കാണിക്കാനായി എത്തിച്ചത്. വൈറൽ വീഡിയോയിൽ ധോണി ബുള്ളറ്റ് ശ്രദ്ധയോടെ നോക്കിയ ശേഷം ബൈക്കിന്റെ പെട്രോൾ ടാങ്കിൽ ഒപ്പിടുന്നതും കാണാം. ഒപ്പിട്ട ശേഷം ആരാധകനോട് ധോണി പറഞ്ഞ വാക്കുകളും ആരാധകരുടെ ശ്രദ്ധ പിടിച്ചു പറ്റി. ഓടിച്ച് അഭിപ്രായം അറിയിക്കണമെന്നാണ് അദ്ദേഹം പറഞ്ഞത്.

വീഡിയോക്ക് താഴെ 'റൈഡ് വിത്ത് മഹീ?' എന്ന് ധോണി തന്നെ കമന്റ് ചെയ്തതും ശ്രദ്ധേയമായി. വീഡിയോ വൈറലായതോടെ നിരവധി പേരാണ് പ്രതികരണങ്ങളുമായി എത്തിയത്. 'എന്തൊരു ഭാഗ്യവാൻ! ബൈക്കിന്റെ വില മൂന്ന് ലക്ഷത്തിൽ നിന്ന് 30 കോടി ആയി', ഒരാൾ കമന്റ് ചെയ്തു. അതേസമയം ധോണിയുടെ പുതിയ സാൾട്ട് ആൻഡ് പെപ്പർ ലുക്കും സോഷ്യൽ മീഡിയയിൽ ചർച്ചയായി. നമ്മുടെയൊക്കെ കുട്ടിക്കാലത്തെ നായകൻമാർക്ക് പ്രായമാകുന്നത് കാണുമ്പോൾ വിഷമമുണ്ടെന്നും ചിലർ കുറിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, DHONI, LATESTNEWS, VIRALNEWS, VIRAL POST, BULLET, ROYAL ENFIELD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360