
ലോസാഞ്ചലസ്: ഫിഫ ലോകകപ്പിൽ യുഎസ് ഏർപ്പെടുത്തിയ കർശന യാത്രാ നിയന്ത്രണങ്ങളിലും മാനദണ്ഡങ്ങളിലും ഇറാൻ ടീമിന് കടുത്ത അതൃപ്തി. മത്സരദിവസം മാത്രം അമേരിക്കയിൽ പ്രവേശിക്കാൻ അനുവദിക്കുകയും വിശ്രമത്തിന് സമയം നൽകാതെ മെക്സിക്കോയിലെ ക്യാംപിലേക്ക് മടങ്ങാൻ നിർബന്ധിക്കുകയും ചെയ്തതിനെതിരെ ഫിഫയ്ക്ക് പരാതി നൽകുമെന്ന് ഇറാൻ ടീം അറിയിച്ചു.
നിയന്ത്രണങ്ങൾ ലോകകപ്പ് കളിക്കുന്ന എല്ലാ രാജ്യങ്ങൾക്കും ഒരുപോലെ ആയിരിക്കണമെന്നും ഇറാനെതിരെയുള്ള വേർതിരിവ് ചട്ടവിരുദ്ധമാണെന്നും ടീം ആരോപിച്ചു. മത്സരങ്ങൾ കളിക്കുന്നതിന് 24 മണിക്കൂർ മുൻപ് മാത്രമേ ഇറാൻ ടീമിന് അമേരിക്കയിൽ പ്രവേശിക്കാൻ അനുവാദമുള്ളൂ. മത്സരശേഷം വിശ്രമത്തിനും സൗകര്യമില്ല. ഈ നടപടിയാണ് ഇറാൻ ചോദ്യം ചെയ്തത്. ഇത്തരത്തിലുള്ള കർശന നിയന്ത്രണങ്ങൾ ടീമിന്റെ തയ്യാറെടുപ്പുകളെ പ്രതികൂലമായി ബാധിക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
അമേരിക്കയുടെ നിലപാടിൽ ഇറാന്റെ ഫുട്‌ബോൾ ഫെഡറേഷൻ ഔദ്യോഗികമായി തന്നെ അതൃപ്തി അറിയിച്ചിട്ടുണ്ട്. കൂടാതെ, തുല്യത ഉറപ്പാക്കുന്നതിന് ഫിഫയ്ക്ക് പരാതി നൽകുമെന്നും അറിയിച്ചു. നിയന്ത്രണങ്ങൾക്കിടയിലും മത്സരത്തിനായുള്ള തയ്യാറെടുപ്പ് തുടരുകയാണെന്ന് ടീം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |