SignIn
Kerala Kaumudi Online
Saturday, 20 June 2026 1.51 AM IST

മെക്സിക്കോ മുന്നോട്ട്,മുന്നോട്ട്...

mexico-world-cup

രണ്ടാം ജയവുമായി നോക്കൗട്ട് ഉറപ്പിച്ച് ആതിഥേയർ

ഇന്നലെ ദക്ഷിണ കൊറിയയെ വീഴ്ത്തിയത് 1-0ത്തിന്

വഡലഹാര : ഈ ലോകകപ്പിൽ രണ്ടാം റൗണ്ടിലേക്ക് കാലുറപ്പിക്കുന്ന ആദ്യ ടീമായി മെക്സിക്കോ. ലോകകപ്പിന്റെ തന്നെ ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ മറുപടിയില്ലാത്ത രണ്ടുഗോളുകൾക്ക് തോൽപ്പിച്ചിരുന്ന ആതിഥേയർ ഇന്നലെ ദക്ഷിണ കൊറിയയെ ഏകപക്ഷീയമായ ഏക ഗോളിന് കീഴടക്കിയാണ് ഗ്രൂപ്പ് എയിൽ നിന്ന് നോക്കൗട്ടിലേക്ക് കടക്കാൻ ഒരുങ്ങുന്നത്. അതേസമയം ആദ്യ മത്സരത്തിൽ ചെക്ക് റിപ്പബ്ളിക്കിനെ തോൽപ്പിച്ചിരുന്ന ദക്ഷിണകൊറിയയ്ക്ക് ദക്ഷിണാഫ്രിക്കയുമായുള്ള അവസാന മത്സരം നിർണായകമാകും.

ഇന്നലെ വഡലഹാര സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ 50-ാം മിനിട്ടിൽ റോമോ ലൂയിസ് നേടിയ ഗോളിനാണ് മെക്സിക്കോ കൊറിയക്കാരെ മറികടന്നത്.2022 ലോകകപ്പിൽ ആദ്യ റൗണ്ടിൽതന്നെ പുറത്തുപോകേണ്ടിവന്ന മെക്സിക്കോയുടെ പച്ചക്കുപ്പായക്കാർ ഇക്കുറി സ്വന്തം മണ്ണിൽ ആ നാണക്കേട് ആവർത്തിക്കില്ലെന്ന് ഉറപ്പാക്കുന്ന പ്രകടനമാണ് കാഴ്ചവച്ചത്. അതേസമയം ചെക്കിനെതിരെ ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷം രണ്ടുഗോളടിച്ച് ജയിച്ച കൊറിയയ്ക്ക് ഇന്നലെ ആ പ്രകടനം ആവർത്തിക്കാനായില്ല.

ആദ്യ പകുതിയിൽ ഇരുടീമുകളും ചടുലമായ മുന്നേറ്റങ്ങ ഗാലറി നിറഞ്ഞിരുന്ന മെക്സിക്കൻ ആരാധകരിൽ ചിലർ കൂവുകയും ചെയ്തു. രണ്ടാം പകുതിയിലാണ് ടീമുകൾ ഉണർന്നത്. 87-ാം മിനിട്ടിൽ സമനില പിടിക്കാൻ കൊറിയയ്ക്ക് ഉഗ്രനൊരവസരം ലഭിച്ചതാണ് എന്നാൽ മെക്സിക്കൻ ഗോളി റൗൾ റാംഗൽ ചോ ഗ്യൂ സംഗിന്റെ ക്ളോസ് റേഞ്ചി നിന്നുള്ള ഷോട്ടും റീബൗണ്ടിൽ നിന്ന് ഹാംഗ് ഹ്യൂംഗ് ജുൻ തൊടുത്ത ഷോട്ടും തട്ടിയകറ്റി.

ഗോളിയുടെ പിഴവ്,

ഗോൾ പിറന്നു

ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയുടെ തുടക്കത്തിൽ കൊറിയൻ ഗോൾകീപ്പർ കിം സെംഗ്യുവിന്റെ അബദ്ധമാണ് മെക്സിക്കോയുടെ ഗോളിന് വഴിവച്ചത്. ബോക്സിലേക്ക് ഉയർന്നുവന്ന പന്ത് മുന്നോട്ടോടിക്കയറി ചാടിപ്പിടിക്കുന്നതിനിടയിൽ സെംഗ്യു ഡിഫൻഡർ ലീ ജി ഹ്യൂക്കുമായി കൂട്ടിയിടിച്ച് വീണു. ഗോളിയുടെ കയ്യിൽ നിന്ന് പിടിവിട്ടുവീണ പന്ത് നേരേ റോമോയുടെ മുന്നിലേക്ക്. ഒട്ടും സമയം പാഴാക്കാതെ വലയിലേക്ക് ഫിനിഷ്.

മെക്സിക്കൻ താരം എഡ്സൺ അൽവാരേസിന്റെ ഒരു ഗോൾലൈൻ സേവും മത്സരത്തിൽ നിർണായകമായി.

റോമോ ലൂയിസിന്റെ ആദ്യ അന്താരാഷ്ട്ര ഗോൾ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, MEXICO WORLD CUP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360