SignIn
Kerala Kaumudi Online
Saturday, 20 June 2026 2.15 AM IST

കാനഡയുടെ ആറാട്ടിൽ ഖത്തറിന്റെ അതിക്രമം

READ ENGLISH VERSION
ismael-kone

വാൻകൂവർ : കഴിഞ്ഞരാത്രി നടന്ന ലോകകപ്പ് ഫുട്ബാൾ മത്സരത്തി​ൽ സഹ ആതി​ഥേയരായ കാനഡ 6-0ത്തിന് ഖത്തറിനെ തോൽപ്പിച്ചപ്പോൾ ചർച്ചയായത് ഖത്തറിന്റെ കാടൻ കളി. രണ്ട് ഖത്തർ താരങ്ങൾ റെഡ് കാർഡ് കണ്ട മത്സരത്തിൽ കാനഡയുടെ മിഡ്ഫീൽഡർ ഇസ്മയിൽ കോനേയുടെ കാല് ചവിട്ടേറ്റ് ഒട‌ിഞ്ഞു. സ്ട്രെച്ചറിൽ ആശുപത്രിയിലേക്ക് മാറ്റിയ താരത്തിനെ ശസ്ത്രക്രിയയ്ക്ക് വി​ധേയനാക്കി​. ഈ ലോകകപ്പി​ൽ ഇനി​ കോനേയ്ക്ക് കളി​ക്കാനാവി​ല്ല. കോനേയെ ചവി​ട്ടി​യി​ട്ട അസിം മദിബോയ്ക്ക് ചുവപ്പുകി​ട്ടി​. ലോകകപ്പ് ചരി​ത്രത്തി​ലെ തന്നെ കാനഡയുടെ ആദ്യ വി​ജയമായി​രുന്നു ഇത്.

ജൊനാഥന് ഹാട്രി​ക്

ഖത്തറി​നെതി​രായ മത്സരത്തി​ൽ കാനഡയുടെ ജൊനാഥൻ ഡേവി​ഡ് ഹാട്രിക്ക് നേടി. 29-ാം മിനിട്ടിലും ഇരുപകുതികളുടെയും ഇൻജുറി ടൈമിലുമായിരുന്നു ജൊനാഥന്റെ ഗോളുകൾ. മെസിക്ക് ശേഷം ഈ ലോകകപ്പിൽ ഹാട്രിക് നേടുന്ന ആദ്യതാരമാണ് 26കാരനായ ജൊനാഥൻ.

മെക്സിക്കോ നോക്കൗട്ടിൽ

ഈ ലോകകപ്പിൽ നോക്കൗട്ട് റൗണ്ട് ഉറപ്പിക്കുന്ന ആദ്യ ടീമായി ആതിഥയരായ മെക്സിക്കോ. ഇന്നലെ ദക്ഷിണ കൊറിയയെ 1-0ത്തിന് കീഴടക്കിയാണ് മെക്സിക്കോ 32 ടീമുകൾ മാറ്റുരയ്ക്കുന്ന രണ്ടാം റൗണ്ടിലേക്ക് എത്തിയത്. മെക്സിക്കോയുടെ രണ്ടാം ജയമാണിത്. ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ 2-0ത്തിനാണ് തോൽപ്പിച്ചത്. ഇന്നലെ ലൂയിസ് റോമോ നേടിയ ഗോളിനായിരുന്നു ജയം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360