SignIn
Kerala Kaumudi Online
Wednesday, 04 November 2026 12.06 PM IST

സ‌ഞ്ജുവിനെക്കുറിച്ച് ചോദ്യം; മോഹൻലാലിന്റെ മാസ് ഡയലോഗ് പറഞ്ഞ് സച്ചിൻ

sachin-tendulkar
മോഹൻലാൽ, സഞ്ജു സാംസൺ, സച്ചിൻ ടെൻഡുൽക്കർ

മുംബയ്: ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ കഴിഞ്ഞദിവസം റെഡിറ്റിൽ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകിയിരുന്നു. ഇതിലെ ഒരു ചോദ്യമാണ് മലയാളികൾക്കിടയിൽ ഇപ്പോൾ ചർച്ചയാകുന്നത്. സഞ്ജു സാംസണുമായി ബന്ധപ്പെട്ട ചോദ്യമാണ് ഇത്.

'സഞ്ജു പറഞ്ഞത്. മാസങ്ങളോളം താങ്കളുമായി നിരന്തരം ബന്ധം പുലർത്തിയിരുന്നെന്നും ട്വന്റി 20 ലോകകപ്പിനിടെ ദീർഘനേരം സംസാരിച്ചിരുന്നെന്നുമാണ്. ആ സമയത്ത് താങ്കൾ അദ്ദേഹത്തോട് എന്താണ് പറഞ്ഞത്' - എന്നായിരുന്നു ആരാധകന്റെ ചോദ്യം. അതിന് 'നീ പോ മോനേ ദിനേശാ' അതിന്റെ അർത്ഥം സഞ്ജു തന്നെ നിങ്ങൾക്ക് പറഞ്ഞുതരും' എന്നായിരുന്നു സച്ചിന്റെ മറുപടി.

മലയാളികളുടെ സ്വകാര്യ അഹങ്കാരമായ മോഹൻലാലിന്റെ ഡയലോഗ് പറഞ്ഞതോടെയാണ് കമന്റ് ചർച്ചയായത്. നരസിംഹം സിനിമയിൽ മോഹൻലാലിന്റെ കഥാപാത്രം പറയുന്ന മാസ് ഡയലോഗാണ് ഇത്. ഇതിന് മറുപടിയായി നിരവധി മലയാളികൾ കമന്റ് ചെയ്തിരുന്നു.

'ലാലേട്ടന്റെ ഡയലോഗ് സച്ചിന് അറിയാമെന്ന് കരുതിയില്ല', 'സച്ചിന് ലാലേട്ടനെ പരിചയപ്പെടുത്തിയ സഞ്ജുവിന് നന്ദി', 'മോഹൻലാലിന്റെ മാസ് ഡയലോഗ്' - ഇങ്ങനെ പോകുന്നു കമന്റുകൾ.


English Summary

Cricket legend Sachin Tendulkar's recent Reddit interaction has caught the attention of Malayalis. Responding to a fan's question about his conversations with Sanju Samson during the T20 World Cup, Sachin quoted the famous Malayalam dialogue, "Nee Po Mone Dinesha," from Mohanlal's blockbuster film Narasimham.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SACHIN TENDULKAR, SANJU SAMSON, MOHANLAL, NEE PO MONE DINESHA, NARASIMHAM MOVIE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360