
ഗ്ളെൻ മാക്സ്‌വെൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു
മെൽബൺ : ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ഗ്ലെൻ മാക്സ്‌വെൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. 38 വയസ്സുകാരനായ മാക്സ്‌വെൽ ഓസ്ട്രേലിയയ്ക്കായി 149 ഏകദിനങ്ങളും 130 ട്വന്റി-20കളും ഏഴു ടെസ്റ്റുകളും കളിച്ചിട്ടുണ്ട്. 2015, 2023 വർഷങ്ങളിൽ ഏകദിന ലോകകപ്പുകളും 2021 ൽ ട്വന്റി-20 ലോകകപ്പും വിജയിച്ച ഓസ്ട്രേലിയൻ ടീമുകളിൽ അംഗമായിരുന്നു .
കഴിഞ്ഞ വർഷം ജൂണിൽ ഏകദിന ഫോർമാറ്റ് മതിയാക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. 2026 ഫെബ്രുവരിയിൽ ട്വന്റി-20 ലോകകപ്പിൽ ഒമാനെതിരെയാണ് ഒടുവിൽ കളിച്ചത്. നവംബർ 21ന് തുടങ്ങാനിരിക്കുന്ന ഇംഗ്ലണ്ടിനെതിരായ ട്വന്റി-20 പരമ്പരയ്ക്കുള്ള ടീമിൽനിന്ന് ഒഴിവാക്കിയതിന് പിന്നാലെയാണ് വിരമിക്കൽ പ്രഖ്യാപനം.
7 ടെസ്റ്റുകൾ
339 റൺസ്
1 സെഞ്ച്വറി
8 വിക്കറ്റുകൾ
149 ഏകദിനങ്ങൾ
3990 റൺസ്
4 സെഞ്ച്വറി
23 അർദ്ധസെഞ്ച്വറി
77 വിക്കറ്റുകൾ
149 ട്വന്റി-20കൾ
2897 റൺസ്
5 സെഞ്ച്വറി
12 അർദ്ധസെഞ്ച്വറി
51 വിക്കറ്റുകൾ
201 നോട്ടൗട്ട്
2023 ഏകദിനലോകകപ്പിൽ അഫ്ഗാനെതിരേ 91/7 എന്ന നിലയിൽ തകർന്ന ഓസ്ട്രേലിയെ പുറത്താകാതെ ഇരട്ട സെഞ്ച്വറി (201*) നേടി വിജയത്തിലെത്തിച്ച മാക്സ്‌വെല്ലിന്റെ ഇന്നിംഗ്സ് ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ചവയിൽ ഒന്നാണ്. 37-ാം ഓവറിൽ കാലിന് പരിക്കേറ്റ മാക്‌സ്‌വെൽ 47-ാം ഓവർ വരെ ക്രീസിൽ വേദന കടിച്ചു പിടിച്ചുനിന്നാണ് വിജയത്തിലെത്തിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |