മുംബയ്: ഇന്ത്യൻ ക്രിക്കറ്റിൽ തനിക്ക് ഏറ്റവും പ്രിയപ്പെട്ട ക്യാപ്റ്റന്മാർ ആരൊക്കെയാണെന്ന് വെളിപ്പെടുത്തി ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കർ. സൗരവ് ഗാംഗുലിയും എംഎസ് ധോണിയുമാണ് ഏറ്റവും പ്രിയപ്പെട്ട ക്യാപ്റ്റന്മാരെന്നാണ് സച്ചിന്റെ വെളിപ്പെടുത്തൽ.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ റെഡ്ഡിറ്റിൽ ആരാധകരുമായി നടത്തിയ ചോദ്യോത്തര വേളയിലാണ് താരം മനസ് തുറന്നത്. 2003ലെ ഏകദിന ലോകകപ്പ് ഫൈനലിൽ സച്ചിൻ ഉൾപ്പെട്ട ടീമിന്റെ ക്യാപ്റ്റനായിരുന്നു ഗാംഗുലി. 2011-ൽ ധോണിയുടെ കീഴിൽ അദ്ദേഹം ലോകകപ്പ് കിരീടം നേടുകയെന്ന തന്റെ വലിയ സ്വപ്നം സാക്ഷാത്കരിച്ചിരുന്നു. ഇന്ത്യൻ ടെസ്റ്റ് ടീമിനെ നയിച്ച അനുഭവം എങ്ങനെയായിരുന്നു, ആ റോളുമായി പൊരുത്തപ്പെടാൻ സാധിച്ചിരുന്നോ, വ്യക്തിപരമായി നിങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട ക്യാപ്റ്റൻ ആരായിരുന്നു എന്നായിരുന്നു ആരാധകന്റെ ചോദ്യം.
'ഇന്ത്യൻ ടീമിനെ നയിക്കാൻ കഴിഞ്ഞത് വലിയൊരു ബഹുമതിയായാണ് ഞാൻ കാണുന്നത്. എന്നാൽ ആ കാലഘട്ടത്തിൽ സ്വന്തം താൽപ്പര്യപ്രകാരം പൂർണ സ്വാതന്ത്ര്യത്തോടെ ഒരു ടീമിനെ തിരഞ്ഞെടുക്കാൻ എനിക്ക് സാധിച്ചിരുന്നില്ല. 1990കളിൽ ഇന്ത്യൻ ക്രിക്കറ്റ് വളരെ കഠിനമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോയത്. എന്നാൽ ഇന്നത്തെ ബിസിസിഐ അന്നത്തേതിനേക്കാൾ ഏറെ പ്രൊഫഷണലായ രീതിയിലാണ് പ്രവർത്തിക്കുന്നത്."- സച്ചിൻ പറഞ്ഞു.
1996 മുതൽ 2000 വരെയുള്ള കാലയളവിൽ രണ്ട് തവണയായി 25 ടെസ്റ്റ് മത്സരങ്ങളിൽ സച്ചിൻ ഇന്ത്യയെ നയിച്ചിട്ടുണ്ട്. എന്നാൽ 2000 മാർച്ചിൽ സൗത്ത് ആഫ്രിക്കയ്‌ക്കെതിരെയുള്ള പരമ്പരയിലെ തോൽവിയെത്തുടർന്ന് അദ്ദേഹം ക്യാപ്റ്റൻ സ്ഥാനം ഒഴിയുകയായിരുന്നു. പിന്നീട് 2007ൽ വീണ്ടും ടെസ്റ്റ് ക്യാപ്റ്റനാകാൻ ബിസിസിഐ ക്ഷണിച്ചെങ്കിലും സച്ചിൻ അത് നിരസിക്കുകയായിരുന്നു. തുടർന്നാണ് മാനേജ്മെന്റ് എം എസ് ധോണിയെ നായകനാക്കിയത്.
Sachin Tendulkar revealed that Sourav Ganguly and MS Dhoni were his favourite Indian cricket captains during a Reddit Q&A session. He praised their leadership, recalling the 2003 World Cup final under Ganguly and India's 2011 World Cup triumph under Dhoni.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |