ന്യൂഡൽഹി: ഹർമൻപ്രീത് കൗർ ക്യാപ്‌റ്റൻ സ്ഥാനം ഒഴിഞ്ഞതോടെ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ നേതൃപദവി ഏറ്റെടുത്തിരിക്കുകയാണ് സ്‌മൃതി മന്ഥന. എന്നാൽ, നിലവിൽ രാജ്യത്തെ ഏറ്റവും മികച്ച ബാറ്ററായ സ്‌മൃതി മന്ഥനയ്‌ക്ക് അർഹതപ്പെട്ട സ്ഥാനം ലഭിക്കാൻ വൈകിയെന്ന ചർച്ചകളാണ് ക്രിക്കറ്റ് ആരാധകർക്കിടയിൽ നടക്കുന്നത്.
ക്യാപ്റ്റൻസിയുമായി ബന്ധപ്പെട്ട് നേരത്തെതന്നെ ഉടലെടുത്ത ചർച്ചകൾ ഒരു ഘട്ടത്തിൽ ഹർമൻപ്രീത്-സ്‌മൃതി മന്ഥന ബന്ധത്തിൽ അസ്വസ്ഥതകൾ സൃഷ്‌ടിച്ചിരുന്നെന്നാണ് റിപ്പോർട്ട്. ഇരുവരും തമ്മിൽ ചില വിഷയങ്ങളിൽ അഭിപ്രായ ഭിന്നതകൾ ഉണ്ടായിരുന്നതായും ഇത് ഡ്രസിംഗ് റൂമിലെ അന്തരീക്ഷത്തെ ബാധിച്ചിരുന്നതായും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. ഈ വർഷം ആദ്യം യുകെയിൽ നടന്ന ട്വന്റി20 ലോകകപ്പിൽ ഇന്ത്യ പുറത്തായതിന് പിന്നാലെ ഇന്ത്യൻ മുൻ ക്യാപ്‌റ്റൻ മിതാലി രാജും മന്ഥനയെ നേതൃസ്ഥാനത്തേക്ക് നേരത്തെതന്നെ തിരഞ്ഞെടുക്കേണ്ടതായിരുന്നെന്ന് അഭിപ്രായപ്പെട്ടിരുന്നു. രണ്ടോ മൂന്നോ വർഷം മുൻപുതന്നെ മന്ദാനയ്‌ക്ക് ഏകദിന ക്യാപ്റ്റൻസി നൽകേണ്ടിയിരുന്നുവെന്നും ടെസ്റ്റ്, ഏകദിന ടീമുകളെ നയിക്കാൻ അവർക്ക് കഴിയുമെന്നും മിതാലി പറഞ്ഞിരുന്നു.
2016ലാണ് ഹർമൻ പ്രീത് കൗർ ആദ്യമായി ഇന്ത്യൻ ടീമിനെ നയിച്ചത്. ബിസിസിഐയുമായി നടത്തിയ അവലോകന യോഗത്തിന് പിന്നാലെയാണ് എല്ലാ ഫോർമാറ്റുകളിലെയും ക്യാപ്റ്റൻ സ്ഥാനം ഒഴിയാൻ ഹർമൻ പ്രീത് തീരുമാനിച്ചത്. ജപ്പാനിൽ നടന്ന ഏഷ്യൻ ഗെയിംസിൽ ഇന്ത്യയെ തുടർച്ചയായ രണ്ടാം സ്വർണത്തിലേക്ക് നയിച്ചാണ് 37കാരിയായ താരം നേതൃസ്ഥാനത്തിൽനിന്ന് പടിയിറങ്ങിയത്.
ഹർമൻ പ്രീതിന്റെ പിൻഗാമിയായി മന്ഥനയെ പരിഗണിക്കുന്നത് ഏറെക്കുറെ സ്വാഭാവിക തീരുമാനമായിരുന്നു. 2013ൽ അന്താരാഷ്‌ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച മന്ഥന ഇതിനകം ലോക ക്രിക്കറ്റിവെ മുൻനിര ബാറ്റർമാരിൽ ഒരാളായി മാറിക്കഴിഞ്ഞു. എല്ലാ ഫോർമാറ്റുകളിലുമായി 10,000ത്തിലധികം റൺസ് നേടിയിട്ടുള്ള മന്ഥന, ബാറ്റിംഗ് മികവിൽ ഏറെക്കാലമായി ഇന്ത്യൻ ടീമിലെ മറ്റ് താരങ്ങളെക്കാൾ മുന്നിലാണ്.
ക്യാപ്‌റ്റൻസിയുടെ കാര്യത്തിൽ ബിസിസിഐ സെലക്‌ടർമാരുടെ സമീപനത്തിൽ മന്ഥനയ്‌ക്ക് അതൃപ്‌തിയുണ്ടായിരുന്ന തരത്തിൽ നേരത്തെതന്നെ റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. അടുത്തിടെ നൽകിയ അഭിമുഖത്തിലും ഇന്ത്യയെ നയിക്കാൻ താൻ തയ്യാറാണെന്ന് മന്ഥന വ്യക്തമാക്കിയിരുന്നു. ഏഷ്യൻ ഗെയിംസിലെ സ്വർണനേട്ടത്തിന് പിന്നാലെ ഇന്ത്യ കൂടുതൽ വലിയ ടൂർണമെന്റുകൾ ലക്ഷ്യമിടണമെന്നും അവർ പറഞ്ഞിരുന്നു.
അതേസമയം, ഏകദിന ലോകകപ്പ് വിജയത്തിന് പിന്നാലെയുള്ള ട്വന്റി20 ലോകകപ്പുകളിൽ ഇന്ത്യയുടെ പ്രകടനം നിരാശപ്പെടുത്തുന്നതായിരുന്നു. തുടർച്ചയായ രണ്ട് ട്വന്റി20 ലോകകപ്പുകളിൽ ഇന്ത്യ നേരത്തെ പുറത്തായത് ടീമിന്റെ നേതൃത്വത്തെക്കുറിച്ച് ചോദ്യങ്ങൾ ഉയർത്തിയിരുന്നു. എന്നാൽ, അപ്പോഴും നേതൃത്വത്തിൽ മാറ്റം വരുത്താൻ സെലക്‌ടർമാർ തയ്യാറായിരുന്നില്ല. ഗോഹട്ടിയിൽ ബിസിസിഐ സെക്രട്ടറി ദേവജിത്ത് സൈകിയയുടെ അദ്ധ്യക്ഷതയിൽ നടന്ന അവലോകന യോഗത്തിലാണ് നേതൃമാറ്റം അനിവാര്യമാണെന്ന് ഹർമൻ പ്രീതിനെ അറിയിച്ചത്. തുടർന്ന് ക്യാപ്റ്റൻ സ്ഥാനം ഒഴിയാനുള്ള തീരുമാനം ഹർമൻ പ്രീത് സ്വയം സ്വീകരിക്കുകയായിരുന്നു.
Smriti Mandhana has taken over as captain of India’s women’s cricket team after Harmanpreet Kaur stepped down. Many believe Mandhana deserved the role earlier, with Mithali Raj also supporting her leadership credentials.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |