SignIn
Kerala Kaumudi Online
Sunday, 21 June 2026 3.10 AM IST

സ്വീഡിഷ് പാടത്ത് ഓറഞ്ച് വസന്തം,​ സ്വീഡനെതിരെ നെതർലൻഡ്സിന് ഗംഭീര ജയം

READ ENGLISH VERSION
1

ഹൂസ്റ്റൺ: ഫിഫ ലോകകപ്പിൽ ഗ്രൂപ്പ് എഫിലെ നിർണായക പോരാട്ടത്തിൽ സ്വീഡനെതിരെ 5-1ന്റെ ഗംഭീര ജയം നേടി നെതർലൻഡ്സ് നോക്കൗട്ട് റൗണ്ട് പ്രതീക്ഷ സജീവമാക്കി.

കളിയുടെ ആദ്യ 17 മിനിറ്റിനിടെ രണ്ട് ഗോളുകൾ സ്വീഡിഷ് വലയിലെത്തിച്ച് ബ്രിയാൻ ബ്രോബി (5, 17മിനിറ്റുകൾ) നെതർലാൻഡ്സിന് തുടക്കത്തിലേ ആധിപത്യം നൽകി, ലിവർപൂൾ താരം കോഡി ഗാക്‌പോയും (47,54) ഓറഞ്ചു പടയ്ക്കായി രണ്ട് ഗോളുകൾ നേടി. സോമർവില്ലെയാണ് 89ാം മിനിട്ടിൽ നെതർലൻഡ്സിന്റെ അഞ്ചാം ഗോൾ നേടിയത്. ആന്റണി എലാംഗയാണ് (59ാം മിനിട്ട്) സ്വീഡന്റെ ആശ്വാസഗോൾ നേടിയത്. ആദ്യ മത്സരത്തിൽ ജപ്പാനെതിരെ രണ്ട് തവണ ലീഡെടുത്തിട്ടും 2-2ന്റെ സമനില വഴങ്ങേണ്ടി വന്ന നെതർലൻഡ്സിന്റെ ഗംഭീര തിരിച്ചുവരവായിരുന്നു ഇന്നലെ. ആദ്യ മത്സരത്തിൽ ടുണീഷ്യയെ 5-1ന് തോൽപ്പിച്ച സ്വീഡന് എന്നാൽ രണ്ടാം മത്സരത്തിൽ ഇതേ സ്‌കോറിന് തോൽവി വഴങ്ങേണ്ടി വന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, SPORTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360