SignIn
Kerala Kaumudi Online
Monday, 19 October 2026 7.55 PM IST

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ സെലക്ഷൻ കമ്മിറ്റി തലപ്പത്ത് പ്രഗ്യാൻ ഓജ; രമേഷ് പവാർ പുതിയ അംഗം

pragyan-ojha-
പ്രഗ്യാൻ ഓജ

മുംബയ്: ഇന്ത്യൻ പുരുഷ ടീമിന്റെ ചീഫ് സെലക്ടറായി മുൻ ഇന്ത്യൻ താരം പ്രഗ്യാൻ ഓജയെ ബിസിസിഐ നിയമിച്ചു. അജിത് അഗാർക്കറുടെ കാലാവധി ഒക്ടോബർ നാലിന് അവസാനിച്ചതിനെത്തുടർന്ന് ഇടക്കാല ചെയർമാനായി ചുമതലയേറ്റ ഓജയെ സീനിയോറിറ്റിയുടെ അടിസ്ഥാനത്തിലാണ് സ്ഥിരം ചെയർമാനായി തിരഞ്ഞെടുത്തത്. മുൻ ടെസ്റ്റ് താരവും നിലവിലെ സെലക്ഷൻ സമിതിയിലെ അംഗവുമാണ് ഓജ.

മുൻ ഇന്ത്യൻ താരങ്ങളായ ശിവസുന്ദർ ദാസ്, ആർപി സിംഗ്, അജയ് രാത്ര, രമേശ് പവാർ എന്നിവർ സെലക്ഷൻ കമ്മിറ്റിയിലെ അംഗങ്ങളാണ്. അശോക് മൽഹോത്ര, ജതിൻ പരാഞ്ജപെ എന്നിവരടങ്ങുന്ന നിർദ്ദേശക സമിതിയാണ് സെലക്ഷൻ പ്രക്രിയ പൂർത്തിയാക്കിയത്. മുൻ ഇന്ത്യൻ താരം രമേഷ് പവാറാണ് സെലക്ഷൻ കമ്മിറ്റിയിലെ പുതിയ അംഗം.

അതേസമയം അഗാർക്കറുടെ സേവനങ്ങളെ ബിസിസിഐ അഭിനന്ദിച്ചു. 2023 ജൂലായിലായിരുന്നു അഗാർക്കർ ഇന്ത്യൻ ടീമിന്റെ ചീഫ് സെലക്ടറായി ചുമതലേയ്റ്റത്. അഗാർക്കറുടെ കാലയളവിൽ ഇന്ത്യ മൂന്ന് ഐ.സി.സി കിരീടങ്ങളും രണ്ട് ഏഷ്യാ കപ്പ് കിരീടങ്ങളും ഏഷ്യൻ ഗെയിംസിൽ തുടർച്ചയായി രണ്ട് സ്വർണമെഡലുകളും നേടിയതായി ബി.സി.സി.ഐ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. ഇന്ത്യയ്ക്കായി 24 ടെസ്റ്റുകളും 18 ഏകദിനങ്ങളും ആറ് ട്വന്റി20 മത്സരങ്ങളും കളിച്ചിട്ടുള്ള താരമാണ് ഓജ.

English Summary

The BCCI has appointed former Indian spinner Pragyan Ojha as the Chief Selector of the Indian men's cricket team after Ajit Agarkar's term ended.Ojha was already a member of the selection committee. The new selection panel includes Sivasundar Das, RP Singh, Ajay Ratra and Ramesh Powar. The selection process was completed by a Cricket Advisory Committee comprising Ashok Malhotra and Jatin Paranjpe.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PRAGYAN OHJA, LATESTNEWS, SPORTS, CHIEFSELECTOR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360