SignIn
Kerala Kaumudi Online
Monday, 19 October 2026 11.40 PM IST

ട്വന്റി-20യിൽ രാഹുലിന് തിരിച്ചുവരവുണ്ടാകില്ല,​ ഒരു ഘട്ടത്തിൽ അവസരമുണ്ടായിരുന്നു,​ ഇപ്പോൾ ആ സ്ഥാനം മറ്റൊരാൾക്ക്

kl-rahul-
കെഎൽ രാഹുൽ

ന്യൂഡൽഹി: ട്വന്റി-20 ക്രിക്കറ്റ് ടീമിലേക്ക് കെഎൽ രാഹുലിന്റെ തിരിച്ചുവരവ് അസാധ്യമാണെന്ന് വെളിപ്പെടുത്തി മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. ട്വന്റി-20യിൽ ഓപ്പണർ സ്ഥാനത്തേക്കുള്ള കടുത്ത മത്സരമാണ് രാഹുലിന് മുന്നിലെ വെല്ലുവിളിയെന്ന് അദ്ദേഹം പറഞ്ഞു. ടെസ്റ്റിലും ഏകദിനത്തിലും അദ്ദേഹം പ്രധാന താരമാണെങ്കിലും ചെറിയ ഫോർമാറ്റിലേക്ക് ഇനി താരത്തെ പരിഗണിക്കാൻ ഒരു സാധ്യതയുമില്ലെന്ന് ചോപ്ര വ്യക്തമാക്കി. തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

2022ലാണ് രാഹുൽ അവസാനമായി ഇന്ത്യക്കായി അന്താരാഷ്‌ട്ര ട്വന്റി-20 മത്സരം കളിച്ചത്. പിന്നീട് ഇടം നേടാൻ താരത്തിന് കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ഏതാനും വർഷങ്ങളായി കൂടുതൽ മികച്ച ബാറ്റിംഗ് പ്രകടനം കാഴ്ചവച്ചിട്ടും കുട്ടി ക്രിക്കറ്റിലേക്കുള്ള അദ്ദേഹത്തിന്റെ തിരിച്ചുവരവ് സാധ്യമായില്ല. ഒരുകാലത്ത് രാഹുലിന് അവസരമുണ്ടായിരുന്നെന്നും അത് മുതലാക്കാൻ കഴിയാതെ പോയതോടെ ആ സ്ഥാനം മറ്റുതാരങ്ങൾ കൈയടക്കിയെന്നും ചോപ്ര നിരീക്ഷിച്ചു.

'ഒരു ഘട്ടത്തിൽ രാഹുലിന് അവസരമുണ്ടായിരുന്നു. എന്നാൽ അത് നഷ്ടപ്പെടുത്തി. ഇപ്പോൾ ആ സ്ഥാനം മറ്റൊരാൾ സ്വന്തമാക്കിയിരിക്കുകയാണ്. രാഹുലിന് വേഗത്തിൽ ബാറ്റ് ചെയ്യാൻ കഴിയില്ലെന്ന് ഞാൻ പറയുന്നില്ല. 50ലധികം പന്തിൽ 150 റൺസ് നേടാൻ കഴിയുന്ന താരത്തിന് ആവശ്യമായ വേഗത്തിൽ ബാറ്റ് ചെയ്യാനും കഴിയും,' ചോപ്ര പറഞ്ഞു.

ടെസ്റ്റിലും ഏകദിനത്തിലും രാഹുൽ ഇന്ത്യൻ ടീമിന് ഏറെ പ്രധാനപ്പെട്ട താരമാണെന്നും ടെസ്റ്റിൽ ഇപ്പോൾ വൈസ് ക്യാപ്ടൻ സ്ഥാനത്തേക്ക് ഉയർന്നിട്ടുണ്ടെന്നും ചോപ്ര ചൂണ്ടിക്കാട്ടി. എന്നാൽ ട്വന്റി-20 ടീമിന്റെ കാര്യത്തിൽ സെലക്ടർമാർ രാഹുലിലേക്ക് തിരിയുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഓപ്പണിംഗ് സ്ഥാനത്തേക്കുള്ള കടുത്ത മത്സരമാണ് രാഹുലിന്റെ തിരിച്ചുവരവിന് തടസമാകുന്നതെന്ന് ചോപ്ര പറയുന്നു.

'ട്വന്റി-20യിൽ രാഹുലിന് എങ്ങനെ അവസരം ലഭിക്കും? ആരുടെ സ്ഥാനത്താണ് കളിക്കുക? ട്വന്റി-20യിൽ അദ്ദേഹം മദ്ധ്യനിര ബാറ്ററല്ല, ഓപ്പണറാണ്. എന്നാൽ ഓപ്പണറായി വൈഭവ് സൂര്യവംശിക്ക് പോലും അവസരം നൽകാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്,' ചോപ്ര പറഞ്ഞു. അഭിഷേക്, സഞ്ജു, ഇഷാൻ, വൈഭവ് എന്നിവരിൽ ആരെ കളിപ്പിക്കണമെന്ന ചർച്ചകൾ സജീവമായിരിക്കെ രാഹുലിന് ടീമിൽ ഇടം കണ്ടെത്തുക പ്രയാസമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ട്വന്റി-20യിൽ രാഹുലിന്റെ തിരിച്ചുവരവിനുള്ള സാധ്യതകൾ മങ്ങിയെന്നാണ് ചോപ്രയുടെ വിലയിരുത്തൽ.

English Summary

Former Indian cricketer Aakash Chopra believes KL Rahul's return to India's T20 International team is highly improbable. Citing intense competition for opening slots, Chopra stated that despite Rahul being a crucial player in Tests and ODIs, selectors are unlikely to consider him for the shortest format. Rahul last played T20I in 2022.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KL RAHUL, LATESTNEWS, SPORTS, AKASH CHOPRA, T20 CRICKET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360