SignIn
Kerala Kaumudi Online
Friday, 14 August 2026 12.49 AM IST

ശ്രീശങ്കറിനും ബാസിലിനും 20 ലക്ഷം പാരിതോഷികം

sreeshankar

തിരുവനന്തപുരം: കോമൺവെൽത്ത് ഗെയിംസിൽ വെള്ളിമെഡലുകൾ നേടിയ ശ്രീശങ്കർ മുരളിക്കും മുഹമ്മദ് ബാസിലിനും 20 ലക്ഷം രൂപ വീതം പാരിതോഷികം പ്രഖ്യാപിച്ച് മന്ത്രിസഭായോഗം. ലോംഗ്ജമ്പിലാണ് ശ്രീശങ്കർ മെഡൽ നേടിയത്. പാര അത്‌ലറ്റിക്‌സ് 100 മീറ്ററിലാണ് ബാസിലിന്റെ മെഡൽ. അണ്ടർ12 ലോക ചെസ് ചാമ്പ്യൻഷിപ്പിൽ ചാമ്പ്യനായ ദിവി ബിജേഷിനും അണ്ടർ 23 ഏഷ്യൻ ഗെയിംസ് മിക്‌സഡ് റിലേയിൽ സ്വർണം നേടിയ ഇന്ത്യൻ ടീമിലെ അംഗമായിരുന്ന സാന്ദ്ര മോൾ സാബുവിനും 20 ലക്ഷം രൂപ വീതം സമ്മാനിക്കും.

കോമൺവെൽത്ത് ഗെയിംസിൽ നീന്തലിൽ ഫൈനലിസ്റ്റായ സാജൻ പ്രകാശ്, 4x400 മിക്‌സഡ് റിലേയിൽ ഫൈനലിസ്റ്റായ അൻസ ബാബു എന്നിവർക്ക് 5 ലക്ഷം രൂപ വീതവും ശ്രീശങ്കർ മുരളിയുടെയും മുഹമ്മദ് ബാസിലിന്റെയും പരിശീലകർക്ക് 2 ലക്ഷം രൂപ വീതവും നൽകും. 10 ലക്ഷം രൂപയാണ് 2022 കോമൺവെൽത്ത് ഗെയിംസിൽ വെള്ളി നേടിയപ്പോൾ ശ്രീശങ്കറിന് നൽകിയത്. കോമൺവെൽത്ത് ഫൈനലിൽ എത്തിയവർക്കും നിലവിലെ മാനദണ്ഡപ്രകാരം സ്വർണ മെഡൽ ജേതാക്കൾക്കുള്ള 5 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. നിലവിലെ മാനദണ്ഡപ്രകാരം സ്വർണ മെഡൽ ജേതാക്കൾക്ക് 5 ലക്ഷം രൂപയും വെള്ളി മെഡൽ ജേതാക്കൾക്ക് 3 ലക്ഷവും വെങ്കല മെഡൽ ജേതാക്കൾക്ക് ഒരു ലക്ഷം രൂപയുമാണ് പാരിതോഷികമായി നൽകാനാവുക. ഈ തുക അപര്യാപ്തമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തുക വർദ്ധിപ്പിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SREESHANKAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360