കൊച്ചി: കേരള ഫുട്ബോൾ അസോസിയേഷൻ 2025 -26 വർഷത്തെ അവാർഡുകൾ പ്രഖ്യാപിച്ചു. ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ മികച്ച താരമായി കോഴിക്കോട് പേരാമ്പ്ര സ്വദേശി ശ്രേയ എം.എസിനെ തെരഞ്ഞെടുത്തു. കോടേരിച്ചാൽ സ്വദേശികളായ മനോജ് എടാണിയുടെയും ഷീബ മനോജിന്റെയും മകളാണ്. ഇത്തവണത്തെ ഏഷ്യൻ കപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ഇന്ത്യൻ ക്യാമ്പിൽ ഉൾപ്പെട്ട താരം ദേശീയ മത്സരങ്ങളിൽ കേരളത്തിനായി മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ചിരുന്നു. കണ്ണൂർ സ്പോർട്സ് ഡിവിഷനിൽ പ്ലസ് വൺ വിദ്യാർത്ഥിയാണ് . എറണാകുളം ഐ.എം.എ ഹാളിൽ നടന്ന ചടങ്ങിൽ പുരസ്കാരം ഏറ്റുവാങ്ങി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |