
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് (കെ.സി.എൽ ) മൂന്നാം സീസണിൽ തൃശൂർ ടൈറ്റൻസ് ചാമ്പ്യന്മാരായി. ആവേശം അവസാന ഓവർ വരെ നീണ്ട ഫൈനലിൽ കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസിനെ 4 വിക്കറ്റിന് കീഴടക്കിയാണ് തൃശൂർ കെ.സി.എൽ കിരീടത്തിൽ മുത്തമിട്ടത്. തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കാലിക്കറ്റ് ഗ്ലോബ് സ്‌റ്റാർസ് 20 ഓവറിൽ 9 വിക്കറ്റ് നഷ്‌ടത്തിൽ 167 റൺസെടുത്തു. മറുപടിക്കിറങ്ങിയ തൃശൂർ 19.3 ഓവറിൽ വിജയലക്ഷ്യത്തിലെത്തി (169/6).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |