SignIn
Kerala Kaumudi Online
Sunday, 06 September 2026 4.09 AM IST

സിൽവർ ഹിൽ ട്രോഫി ബാസ്‌കറ്റ് ബോൾ

കോഴിക്കോട്: വെള്ളിമാടുകുന്ന് സിൽവർ ഹിൽസ് എച്ച്.എസ്.എസ് ബാസ്കറ്റ്ബോൾ കോർട്ടിൽ നടക്കുന്ന 18-ാമത് സിൽവർ ഹിൽ ട്രോഫി ദക്ഷിണേന്ത്യൻ ബാസ്കറ്റ്ബോൾ ടൂർണമെന്റിന്റെ ആൺകുട്ടികളുടെ വിഭാഗത്തിൽ ആതിഥേയരായ സിൽവർ ഹിൽസ് എച്ച്.എസ്.എസ് ഫൈനലിൽ.ഒന്നാം സെമിഫൈനലിൽ ലിറ്റിൽ ഫ്ലവർ കോൺവെന്റ് എച്ച്.എസ്.എസ് കൊരട്ടിയെ 74-57 എന്ന സ്കോറിനാണ് അവർ പരാജയപ്പെടുത്തിയത്.

ഫൈനലിൽ തിരുവനന്തപുരം സെന്റ് ജോസഫ്സ് എച്ച്.എസ്.എസ് - ചങ്ങനാശേരി എ.കെ.എം പബ്ലിക് സ്കൂൾ മത്സരത്തിലെ വിജയികളെ സിൽവർ ഹിൽസ് നേരിടും.

പെൺകുട്ടികളുടെ

വിഭാഗത്തിൽ ആതിഥേയരായ സിൽവർ ഹിൽസ് എച്ച്.എസ്.എസ് കോഴിക്കോട്, കാരമട എസ്.വി.ജി.വി മെട്രിക്കുലേഷൻ എച്ച്.എസ്.എസിനെയും; കോഴിക്കോട് പ്രൊവിഡൻസ് എച്ച്.എസ്.എസ്, തൂത്തുക്കുടി ഹോളി ക്രോസ് എച്ച്.എസ്.എസിനെയും സെമിഫൈനലിൽ നേരിടും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SPORTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360