SignIn
Kerala Kaumudi Online
Sunday, 06 September 2026 4.09 AM IST

പൊലീസ് അത്‌ലറ്റിക് ആൻഡ് ആൻഡ് ഗെയിംസ് മീറ്റ്

തിരുവനന്തപുരം: 47-ാം പൊലീസ് സ്റ്റേറ്റ് അത്‌ലറ്റിക് ആൻഡ് ഗെയിംസ് മീറ്റ് തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ എട്ടു മുതൽ 10വരെ നടക്കും. എട്ടിന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. 10ന് നടക്കുന്ന സമാപന ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി സതീശൻ വിശിഷ്ടാതിഥിയാവും. 'യെസ് ടു സ്പോർട്സ്, നോ ടു ഡ്രഗ്സ്' എന്ന സന്ദേശവുമായാണ് ഇത്തവണത്തെ പൊലീസ് മീറ്റ്. പൊലീസ് ജില്ലകൾ, സ്പെഷ്യൽ യൂണിറ്റുകൾ, സായുധ പൊലീസ് ബറ്റാലിയനുകൾ എന്നിവിടങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥർ പങ്കെടുക്കും. ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം, യൂണിവേഴ്സിറ്റി സ്റ്റേഡിയം എന്നിവിടങ്ങളിലാണ് മത്സരങ്ങൾ. രണ്ടായിരത്തോളം പേർ പങ്കെടുക്കും. മീറ്രിന്റെ ദീപശിഖയും വഹിച്ചുകൊണ്ടുള്ള മാരത്തോൺ ഇന്നലെ രാവിലെ കാസർകോട് പുതിയ ബസ് സ്റ്റാൻഡിൽ നിന്ന് ആരംഭിച്ചു. എട്ടിന് ദീപശിഖ തിരുവനന്തപുരത്ത് എത്തിച്ചേരും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SPORTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360