
തിരുവനന്തപുരം.23-ാ മത് സംസ്ഥാന മൗണ്ടൻ ബൈക്ക് സൈക്ലിംഗ്
ചാമ്പ്യൻഷിപ്പ് വിളപ്പിൽശാല നെടുങ്കുഴിയിൽ ആരംഭിച്ചു. കാട്ടാക്കട എംഎൽഎ എം.ആർ ബൈജു ഉദ്ഘാടനം ചെയ്തു. ആദ്യ ദിവസമായ ഇന്നലെ അണ്ടർ 14, 18, ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ടൈം ട്രയൽ മത്സരങ്ങളും പുരുഷ വനിതാ വിഭാഗങ്ങളിലെ ടൈം ട്രയൽ മത്സരങ്ങളും നടന്നു. അണ്ടർ 16 വിഭാഗത്തിലെ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും മാസ് സ്റ്റാർട്ട് മത്സരങ്ങളും ഇന്നലെ പൂർത്തിയായി. ടൈം ട്രയൽ അണ്ടർ 14 ആൺകുട്ടികളുടെ വിഭാഗത്തിൽ ഇടുക്കിയുടെ ആസിഫ് അസീസും പെൺകുട്ടികളിൽ തിരുവനന്തപുരത്തിന്റെ എ.ഡി. വൈഗയും ഒന്നാം സ്ഥാനം നേടി. അണ്ടർ 18 ടൈം ട്രയലിൽ വയനാടിന്റെ ഡെൽവിൻ ജോബിഷും കോട്ടയത്തിന്റെ കീർത്തന തെരേസയുമാണ് ചാമ്പ്യന്മാർ.
പുരുഷ വിഭാഗം ടൈം ട്രയലിൽ വയനാടിന്റെ മുഹമ്മദ് റോഷനും വനിതാ വിഭാഗത്തിൽ തൃശൂരിന്റെ നവ്യ.എം.വിനോദും ഒന്നാമതെത്തി. അണ്ടർ 16 ആൺകുട്ടികളുടെ മാസ് സ്റ്റാർട്ട് മത്സരത്തിൽ എറണാകുളത്തിന്റെ അശ്വിൻരാജ്. കെ.എസ് ചാമ്പ്യനായി. പെൺകുട്ടികളിൽ വയനാടിന്റെ മൈസ ബേക്കർ.എൻ.സി ഒന്നാമതെത്തി. അണ്ടർ 16 ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ടൈം ട്രയൽ മത്സരങ്ങളും, അണ്ടർ 18, അണ്ടർ 23, പുരുഷവനിതാ വിഭാഗങ്ങളിലെ മാസ് സ്റ്റാർട്ട് മത്സരങ്ങളും ഇന്ന് നടക്കും. വിജയികളാകുന്ന ഒറീസയിൽ നടക്കുന്ന നാഷണൽ മൗണ്ടൻ ബൈക്ക് സൈക്ലിംഗ് ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കും. സംസ്ഥാന ചാമ്പ്യൻഷിപ് ഇന്ന് സമാപിക്കും.
ഫൊട്ടോ കാപ്ഷൻ:
വിളപ്പിൽശാലിൽ നടക്കുന്ന 23ാമത് സംസ്ഥാന മൗണ്ടൻ ബൈക്ക് സൈക്ലിങ് ചാംപ്യൻഷിപിലെ അണ്ടർ 16 ആൺകുട്ടികളുടെ മാസ് സ്റ്റാർട്ട് മത്സരത്തിൽ നിന്ന്. വയനാടിനെ പ്രതിനിധീകരിച്ച് മത്സരിച്ച റിഹാൻ റനീം ബാലൻസ് നഷ്ടപ്പെട്ട് വീഴുന്നു.
വിളപ്പിൽശാലിൽ നടക്കുന്ന 23ാമത് സംസ്ഥാന മൗണ്ടൻ ബൈക്ക് സൈക്ലിങ് ചാംപ്യൻഷിപ്പ് കാട്ടാക്കട എംഎൽഎ എം.ആർ. ബൈജു ഉദ്ഘാടനം ചെയ്യുന്നു. കേരള സൈക്ലിംഗ് അസോസിയേഷൻ പ്രസിഡന്റ് കോട്ടുകാൽ കൃഷ്ണകുമാർ, നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ഷൺമുഖം, വിളപ്പിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൗമ്യ.പി, കേരള സൈക്ലിംഗ് അസോസിയേഷൻ സെക്രട്ടറി വിനോദ്കുമാർ.കെ, ചെയർമാൻ സുധീഷ്‌കുമാർ എസ്.എസ്, ട്രഷറർ പത്മകുമാർ.ജി.എസ്, സൈക്ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രതിനിധി ജയപ്രസാദ്.ബി തുടങ്ങിയവർ സമീപം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |