
ന്യൂയോർക്ക്: യു.എസ് ഓപ്പൺ ഗ്രാൻസ്ലാം ടെന്നിസ് വനിതാ ഡബിൾസ് ആദ്യ റൗണ്ടിൽ യു.എസ് ഇതിഹാസ സഹോദരമാരായ വീനസ് വില്യംസും സെറീനാ വില്യംസും ഓസീസ് - തായ്‌വാൻ ജോഡിയായ മായാ ജോയിന്റ് - ചാൻ ഹാവോ ചിംഗ് സഖ്യത്തിനെതിരെ പൊരുതി തോറ്റു. സ്കോർ: 3-6,7-6,6-7. ടൈബ്രേക്കറിൽ 5-0ത്തിന്റെ ലീഡിൽ നിന്ന ശേഷമാണ് ഇരുവരും തോൽവി വഴങ്ങിയത്. പുരുഷ സിംഗിൾസിൽ ഗ്രീസിന്രെ സിറ്റ്‌സിപാസും കനേഡിയൻ താരം ഡെന്നിസ് ഷാപ്പലോവും പ്രീക്വാർട്ടറിൽ എത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |