SignIn
Kerala Kaumudi Online
Saturday, 19 September 2026 12.10 AM IST

മെസിക്ക് വിടവാങ്ങൽ മത്സരമൊരുങ്ങുന്നു

messi

ബ്യൂണസ് അയേഴ്സ് : ഫുട്ബാളിൽനിന്നു വിരമിക്കൽ പ്രഖ്യാപിച്ച സൂപ്പർ താരം മെസി ഒരിക്കൽക്കൂടി അർജന്റീന കുപ്പായത്തിലിറങ്ങുന്നു. ഒക്ടോബർ ആറിന് അർജന്റീനയും ബെനിനും തമ്മിൽ നടക്കുന്ന അന്താരാഷ്ട്ര സൗഹൃദമത്സരം മെസിയുടെ വിടവാങ്ങൽ മത്സരമാക്കി മാറ്റാനാണ് അർജന്റീന ഫുട്ബാൾ അസോസിയേഷൻ തീരുമാനിച്ചിരിക്കുന്നു. മെസിയും ഇതിന് സമ്മതം മൂളിയിട്ടുണ്ട്.ബ്യൂണസ് അയേഴ്സിലെ മൊനുമെന്റൽ സ്റ്റേഡിയത്തിലാണ് മത്സരം.2022 ഖത്തർ ലോകകപ്പ് കിരീടം നേടിയ അർജന്റീന ടീം അംഗങ്ങളെയും മത്സരത്തിന് ക്ഷണിച്ചിട്ടുണ്ട്.

കഴിഞ്ഞ മാസം 31നാണ് അന്താരാഷ്ട്ര ഫുട്ബോളിൽനിന്നു വിരമിക്കുന്നതായി ലയണൽ മെസ്സി പ്രഖ്യാപിച്ചത്. 207 മത്സരങ്ങളിൽനിന്ന് രാജ്യത്തിനുവേണ്ടി 125 ഗോളുകൾ 39കാരനായ മെസ്സി നേടിയിട്ടുണ്ട്. യുഎസ് മേജർ ലീഗ് ക്ളബ് ഇന്റർ മയാമിയിൽ മെസി കളി തുടരുന്നുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MESSI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360