SignIn
Kerala Kaumudi Online
Monday, 02 November 2026 12.59 PM IST

ചലഞ്ചിൽ മിസ്റ്റർ ബീസ്റ്റിനെ വീഴ്‌ത്തി ഹർദിക് പാണ്ഡ്യ: സമ്മാനമായി ലഭിച്ച ലക്ഷങ്ങൾ ചാരിറ്റിക്ക് നൽകി താരം

mrbeast-and-hardik
മിസ്റ്റർ ബീസ്റ്റ്,​ ഹ‌ർദിക് പാണ്ഡ്യ

ന്യൂഡൽഹി: പ്രശസ്ത യൂട്യൂബറും കണ്ടെന്റ് ക്രിയേറ്ററുമായ മിസ്റ്റർ ബീസ്റ്റിന്റെ ചലഞ്ചിൽ വിജയിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം ഹാർ‌ദിക് പാണ്ഡ്യ. ക്രിക്കറ്റ് ബാറ്റിന് പകരം ബേസ്ബോൾ ബാറ്റ് കയ്യിലെടുത്തപ്പോൾ താരം സമ്മാനമായി നേടിയത് 1,00,000 യുഎസ് ഡോളറാണ് (ഏകദേശം 94.9 ലക്ഷം ഇന്ത്യൻ രൂപ). ബേസ്ബോൾ ചലഞ്ചിൽ മിസ്റ്റർ‌ ബീസ്റ്റിനെ പരാജയപ്പെടുത്തി നേടിയ സമ്മാന തുക മുഴുവനായി ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുമെന്ന് ഹാർദിക് വ്യക്തമാക്കി.

കോടികൾ സമ്മാനമായി നൽകുന്ന ചലഞ്ച് വീഡിയോകളിലൂടെ പ്രശസ്തനായ മിസ്റ്റർ ബീസ്റ്റ് ലോകത്തിലെ വിവിധ കായിക മേഖലകളിലെ പ്രമുഖരെ ഉൾപ്പെടുത്തിയാണ് ബേസ്ബോൾ ചലഞ്ച് നടത്തിയത്. സ്റ്റേഡിയത്തിന് പുറത്തേക്ക് പരമാവധി ബേസ്ബോളുകൾ അടിച്ചുപറത്തുക എന്നതായിരുന്നു ചലഞ്ച്. എതിരാളിയായ മിസ്റ്റർ ബീസ്റ്റിനെ പിന്തള്ളിയാണ് ഹർദിക് വിജയം സ്വന്തമാക്കിയത്.

വിജയത്തിന് പിന്നാലെ തനിക്ക് ലഭിച്ച മുഴുവൻ തുകയും തെരുവുനായ്ക്കളുടെ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന സംഘടനകൾക്കും പിന്നാക്കം നിൽക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസത്തിനും പുരോഗതിക്കുമായി പ്രവർത്തിക്കുന്ന ചാരിറ്റികൾക്കും നൽകുമെന്ന് ഹർദിക് വ്യക്തമാക്കുകയായിരുന്നു.

അതേസമയം, ക്രിക്കറ്റിൽ നിന്നുള്ള താരത്തിന്റെ നീണ്ട ഇടവേള ആരാധകർക്കിടയിൽ ചർച്ചയാകുകയാണ്. അഹമ്മദാബാദിൽ നടന്ന 2026ലെ ട്വന്റി-20 ലോകകപ്പ് ഫൈനലിലാണ് ഹർദിക് ഇന്ത്യൻ ജേഴ്സി അണിഞ്ഞത്. അതിനുശേഷം ഐപിഎല്ലിൽ മുംബയ് ഇന്ത്യൻസിന് വേണ്ടി മാത്രമാണ് താരം കളത്തിലിറങ്ങിയത്. അഫ്ഗാനിസ്ഥാനെതിരായ ഏകദിന ട്വിന്റി-20 പരമ്പരകളും തുടർന്ന് നടന്ന അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങളും താരത്തിന് നഷ്ടമായിരുന്നു. വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയിലും താരം ടീമിലുണ്ടായിരുന്നില്ല. ഇക്കഴിഞ്ഞ ന്യൂസിലൻഡിനെതിരായ പരമ്പരയിലും ഹർദിക് ഉണ്ടായിരുന്നില്ല.

English Summary

Indian cricketer Hardik Pandya won a baseball challenge against popular YouTuber MrBeast, earning a prize of $100,000 (approximately ₹94.9 lakh). The challenge involved hitting baseballs out of the stadium. Hardik announced that he would donate the entire prize money to charity.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HARDIK PANDYA, HARDIK PANDYA MRBEAST CHALLENGE, HARDIK PANDYA CHARITY, MRBEAST BASEBALL CHALLENGE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360