അഹമ്മദാബാദ്: ഐപിഎൽ 2026 ഫൈനലിന് പിന്നാലെ ശ്രദ്ധേയമായിരിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റിലെ മുതിർന്ന താരം വിരാട് കൊഹ്‌ലിയും കൗമാര താരം വൈഭവ് സൂര്യവംശിയും തമ്മിലുള്ള കൂടിക്കാഴ്‌ച. അഹമ്മദാബാദിൽ ഗുജറാത്ത് ടൈറ്റൻസിനെ തോൽപ്പിച്ച് റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരു കിരീടം നേടിയതിന് പിന്നാലെയായിരുന്നു ഇരുവരും മൈതാനത്ത് കണ്ടുമുട്ടിയത്.
വൈഭവിന് മത്സരത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ പറഞ്ഞുകൊടുക്കുന്ന വിരാട് കൊഹ്‌ലിയുടെ ദൃശ്യങ്ങളാണ് വൈറലാകുന്നത്. കൊഹ്‌ലി പറയുന്ന കാര്യങ്ങൾ കൃത്യമായി കേൾക്കാനാകുന്നില്ലെങ്കിലും കരിയറിൽ ശ്രദ്ധയും ഏകാഗ്രതയും കൈവിടരുതെന്ന ഉപദേശമാണ് കോഹ്‌ലി നൽകിയതെന്നാണ് ആരാധകർ വിലയിരുത്തുന്നത്. ഉപദേശത്തിന് ശേഷം കൊഹ്‌ലി വൈഭവിന്റെ തോളിൽ സ്‌നേഹത്തോടെ തട്ടുന്നതും ദൃശ്യങ്ങളിലുണ്ട്.
ഐപിഎൽ 2026ൽ തകർപ്പൻ പ്രകടനം കാഴ്‌ചവെച്ച വൈഭവ് 16 മത്സരങ്ങളിൽനിന്ന് 776 റൺസാണ് നേടിയത്. 237.31 സ്‌ട്രൈക്ക് റേറ്രിൽ ബാറ്റ് വീശിയ താരം72 സിക്‌സറുകളും പറത്തി. ഇതോടെ ഐപിഎൽ സീസണിൽ ഏറ്റവും കൂടുതൽ സിക‌്‌സറുകൾ നേടിയ ക്രിസ് ഗെയ്‌ലിന്റെ 59 സിക്‌സറുകളെന്ന റെക്കോർഡ് തിരുത്തപ്പെട്ടു.
16-ാം വയസിൽ ഓറഞ്ച് ക്യാപ് സ്വന്തമാക്കിയ വൈഭവ് ഐപിഎൽ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ജേതാവാണ്. മൂന്ന് തവണ സെഞ്ചുറിക്ക് അരികിലെത്തുകയും ഒരു തവണ സെഞ്ചുറി നേടുകയും ചെയ്‌ത താരം മിന്നും പ്രകടനമാണ് കാഴ്‌ചവച്ചത്. വെസ്റ്റ് ഇൻഡീസ് താരം ആന്ദ്രെ റസലിനെ മറികടന്ന് വെറും 440 പന്തുകളിൽ 1000 ഐപിഎല്ലിലെ ഏറ്റവും വേഗതയേറിയ റൺസ് എന്ന നാഴികക്കല്ല് പിന്നിടാനും വൈഭവിന് സാധിച്ചു.
Anyone can tell what conversation is going between them.
❝ 𝙁𝙤𝙘𝙪𝙨 𝙍𝙠𝙝𝙤 𝙎𝙖𝙗 𝙎𝙚𝙩 𝙍𝙖𝙝𝙚𝙜𝙖❞#ViratKohli #Sooryavanshi
— Pardєєp ӄumar ( प्रदीप कुमार )☣ (@NomadTrending) May 31, 2026
#RCBvsGT https://t.co/w4rStA2S46
Virat Kohli won hearts with his heartwarming gesture towards Orange Cap winner Vaibhav Sooryavanshi after the IPL 2026 final. Their interaction and Kohli’s advice to the young star have gone viral.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |