SignIn
Kerala Kaumudi Online
Monday, 02 November 2026 1.59 AM IST

അലാവേസിനെതിരെ ആറാടി ബാഴ്സലോണ

barcelona

ബാഴ്സ 6- അലാവേസ് 1

മാഡ്രിഡ് : സ്പാനിഷ് ലാ ലിഗ ഫുട്ബാൾ മത്സരത്തിൽ ഡി പോർട്ടീവോ അലാവേസിനെ ഒന്നിനെതിരെ ആറു ഗോളുകൾക്ക് തോൽപ്പിച്ച് ചാമ്പ്യൻ ക്ളബ് ബാഴ്സലോണ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു. റഫീഞ്ഞ (8,41 മിനിട്ടുകൾ), ലാമിൻ യമാൽ (45+1,64),ഫെർമിൻ ലോപ്പസ്(23), അന്തോണി ഗോർഡോൻ (81) എന്നിവർ നേടിയ ഗോളുകൾക്കാണ് ബാഴ്സയുടെ ജയം.

11 മത്സരങ്ങളിൽ 30 പോയിന്റുമായാണ് ബാഴ്സ ഒന്നാമതുള്ളത്.11 കളികളിൽ 28 പോയിന്റുള്ള അത്‌ലറ്റിക്കോ മാഡ്രിഡാണ് രണ്ടാം സ്ഥാനത്ത്.10 കളികളിൽ 24 പോയിന്റുമായി റയൽ മാഡ്രിഡ് മൂന്നാം സ്ഥാനത്ത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BARCELONA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360