SignIn
Kerala Kaumudi Online
Saturday, 19 September 2026 12.10 AM IST

ഹജിമേമാഷോ, അയ്ചി നഗോയ Let's Starts, Aichi - Nagoya

sports-

അയ്ചി നഗോയ ഏഷ്യൻ ഗെയിസിന് ഇന്ന് തുടക്കം

ഉദ്ഘാടനച്ചടങ്ങുകൾ ഇന്ത്യൻ സമയം 2.30 pm മുതൽ

ഇന്ത്യൻ പതാകയേന്താൻ മനു ഭാക്കറും തജീന്ദറും

നഗോയ : ഏഷ്യയുടെ കായികസ്വപ്നങ്ങൾക്ക് പുതിയ ചിറക് നൽകി 20-ാമത് ഏഷ്യൻ ഗെയിംസിന് ഇന്ന് ജപ്പാനിലെ അയ്ചി നഗോയയിൽ തുടക്കമാകും. ഇന്ന് ഇന്ത്യൻ സമയം 2.30ന് ഗെയിംസിന്റെ പ്രധാനവേദിയായ പാലോമോ മിസുഹോ സ്റ്റേഡിയത്തിലാണ് ഉദ്ഘാടനച്ചടങ്ങുകൾ തുടങ്ങുന്നത്. രണ്ട് മണിക്കൂറോളം നീളുന്ന ചടങ്ങിൽ വൻകരയിലെ വിവിധരാജ്യങ്ങളിൽ നിന്നുള്ള തലവന്മാരും മുൻകാല കായിക പ്രതിഭകളും ഒളിമ്പിക് കൗൺസിൽ ഭാരവാഹികളും ങ്കെടുക്കും. ഉദ്ഘാടനച്ചടങ്ങിലെ ടീമുകളുടെ മാർച്ച് പാസ്റ്റിൽ ഇന്ത്യൻ സംഘത്തെ പതാകയേന്തി നയിക്കുന്നത് പാരീസ് ഒളിമ്പിക്സിലെ ഇരട്ട മെഡലിസ്റ്റായ വനിതാ ഷൂട്ടർ മനു ഭാക്കറും കഴിഞ്ഞ രണ്ട് ഏഷ്യൻ ഗെയിംസുകളിലും ഷോട്ട്പുട്ടിൽ സ്വർണം നേടിയ പുരുഷ അത്‌ലറ്റ് തജീന്ദർ പാൽ ടൂറുമാണ്. കേന്ദ്ര കായികമന്ത്രി മൻസൂഖ് മാണ്ഡവ്യ അടക്കമുള്ളവർ ഉദ്ഘാടനച്ചടങ്ങിനായി നഗോയയിൽ എത്തിയിട്ടുണ്ട്.

ഔദ്യോഗിക ഉദ്ഘാടനത്തിന് മണിക്കൂറുകൾ മാത്രമേ ശേഷിക്കുന്നുള്ളൂവെങ്കിലും സംഘാടനത്തിലെ താളപ്പിഴകൾ പൂർണമായി പരിഹരിക്കാൻ കഴിഞ്ഞിട്ടില്ല. കായികതാരങ്ങളുടെ താമസസൗകര്യം ശരിയാക്കുന്നതിൽ വൈകൽ തുടരുകയാണ്. ഓരോ രാജ്യക്കാരുടെയും പരിശീലന ഉപകരണങ്ങൾ അടക്കമുള്ളവ കൃത്യമായി എത്തിക്കുന്നതിലും താമസമുണ്ട്. ഇതുകൊണ്ടുതന്നെ ഗെയിംസ് വില്ലേജിൽ കഴിഞ്ഞ ദിവസം നിശ്ചയിച്ചിരുന്ന ഇന്ത്യൻ സംഘത്തിന്റെ പതാകയുയർത്തൽ ചടങ്ങ് വൈകിയിരുന്നു.

ഗെയിംസിന് അനുകൂലമായ കാലാവസ്ഥയല്ല എന്നത് സംഘാടകരെ വലയ്ക്കുന്നുണ്ട്. ഒരാഴ്ചമുമ്പാണ് നഗോയ നഗരം പ്രളയത്തിൽ മുങ്ങിയത്. വെള്ളക്കെട്ടുകൾ മാറിയെങ്കിലും മഴ മാറാതെ നിൽക്കുകയാണ്. ഔട്ട്ഡോർ ഇനങ്ങളെ മഴ ബാധിക്കുമോ എന്ന ആശങ്കയുണ്ട്. കിഴക്കൻ ജപ്പാനിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പുമുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ASIAN GAMES 2026
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360