SignIn
Kerala Kaumudi Online
Sunday, 27 September 2026 1.12 AM IST

മാരത്തോണിൽ ചരിത്രമെഴുതി സാവൻ

asian-games

നഗോയ : 44 വർഷത്തിന് ശേഷം ഏഷ്യൻ ഗെയിംസ് മാരത്തോണിൽ മെഡൽ നേടുന്ന ഇന്ത്യൻ താരമാണ് സാവൻ ബർവാൾ. ഇന്നലെ രണ്ട് മണിക്കൂർ 11 മിനിട്ട് 37 സെക്കൻഡിൽ ഫിനിഷ് ചെയ്ത സാവൻ തന്റെ പേരിലുണ്ടായിരുന്ന ദേശീയ റെക്കാഡും തിരുത്തിയെഴുതി. ഈ വർഷം ഏപ്രിലിൽ റോട്ടർഡാം മാരത്തണിൽ കുറിച്ചിരുന്ന രണ്ട് മണിക്കൂർ 11 മിനിട്ട് 58 സെക്കൻഡിന്റെ റെക്കാഡാണ് ഇന്നലെ സാവൻ മറികടന്നിരുന്നത്. 1978ൽ ശിവ്നാഥ് സിംഗ് കുറിച്ചിരുന്ന ദേശീയ റെക്കാഡാണ് 48 വർഷത്തിന് ശേഷം റോട്ടർഡാമിൽ സാവൻ മറികടന്നത്.

1951 ഏഷ്യൻ ഗെയിംസിൽ ഛോട്ടാ സിംഗ് സ്വർണവും സൂറത്ത് സിംഗ് വെങ്കലവും നേടിയിരുന്നു. 1982ൽ സീതാരൺ വെങ്കലം നേടി. ഇവർക്ക് ശേഷം ആദ്യമായാണ് ഒരു ഇന്ത്യൻ താരം മാരത്തോണിൽ മെഡൽ നേടുന്നത്.

കരസേനയിൽ ഹവിൽദാറായ സാവൻ ഹിമാചൽസ്വദേശിയാണ്. മലയാളിയായ അജിത് മാർക്കോസാണ് സാവന്റെ പരിശീലകൻ. കഴിഞ്ഞവർഷം കൊച്ചിയിൽ നടന്ന ദേശീയ സീനിയർ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ 10000 മീറ്ററിൽ മീറ്റ് റെക്കാഡോടെ സ്വർണം നേടിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ASIANGAMES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360