SignIn
Kerala Kaumudi Online
Sunday, 27 September 2026 1.12 AM IST

പൊന്നുകൊണ്ട് കബഡി,കബഡി

asian-games

പുരുഷ വനിതാ കബഡിയിൽ സ്വർണാധിപത്യം നിലനിറുത്തി നേടി ഇന്ത്യ

രണ്ട് ഫൈനലുകളിലും വീഴ്ത്തിയത് ഇറാനെര

നഗോയ : കബഡിയിൽ ഇന്ത്യയുടെ പി‌ടിയിൽ നിന്ന് കുതറി മാറാൻ ഇറാന്റെ ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും കഴിഞ്ഞില്ല. ഇരു ഫൈനലുകളിലും ഇറാൻ ടീമുകളെ കാലുവാരി വീ‌ഴ്ത്തി ഇന്ത്യ കബഡിയിലെ കുത്തക നിലനിറുത്തി.

രാവിലെ നടന്ന വനിതകളുടെ കബഡിയിലാണ് ഇന്ത്യയുടെ മൂന്നാം പൊന്ന് പിറന്നത്. ഫൈനലിൽ ചിരവൈരികളായ ഇറാനെ പൊരിഞ്ഞപോരാട്ടത്തിലാണ് ഇന്ത്യ കീഴക്കിയത്. സ്കോർ 37-34. ആദ്യ പകുതിയിൽ ഇന്ത്യൻ വനിതകൾ 22-16ന് മുന്നിലായിരുന്നു. എന്നാൽ രണ്ടാം പകുതിയിൽ ഇറാൻകാരികൾ ശക്തമായി തിരിച്ചുവന്നു. രണ്ടാം പകുതിയിൽ ഇറാൻ 18 പോയിന്റുകൾ നേടിയപ്പോൾ ഇന്ത്യയ്ക്ക് 16 പോയിന്റേ നേടാനായുള്ളൂ. എന്നാൽ ആദ്യ പകുതിയിലെ ആറ് പോയിന്റുകളുടെ ലീഡ് ഇന്ത്യയ്ക്ക് തുണയായി.ജ്യോതി, മനിഷ കുമാരി,പുഷ്പ,നിഖിത,സൊനാലി,റിതു,റാണിരാജ്,പൂജ,റിതു നേഗി,ഭാവന ദേവി, പിങ്കി റോയ്, സഞ്ജു ദേവി എന്നിവരാണ് സ്വർണം നേടിയ ഇന്ത്യൻ ടീമിൽ അണിനിരന്നത്.

പുരുഷ ഫൈനലിലും പൊരിഞ്ഞ പോരാട്ടമാണ് നടന്നത്. ആദ്യ പകുതിയിൽ 18-17ന് ഇറാൻ ലീഡ് നേ‌ടുകയും ചെയ്തു. എന്നാൽ രണ്ടാം പകുതിയിൽ ഇന്ത്യ ശക്തമായി തിരിച്ചുവന്നു. 23-16ന് രണ്ടാം പകുതിയിൽ ലീഡ് ചെയ്ത ഇന്ത്യ 40-34 എന്ന സ്കോറിനാണ് വിജയം കണ്ടത്.

9

തങ്ങളുടെ ഒൻപതാം ഏഷ്യൻ ഗെയിസ് സ്വർണമാണ് ഇന്ത്യൻ പുരുഷ കബഡി ടീം സ്വന്തമാക്കിയത്.1990, 1994, 1998, 2002, 2006, 2010, 2014, 2023 ഏഷ്യൻ ഗെയിംസുകളിൽ സ്വർണമെഡൽ ജേതാക്കളായിരുന്നു. 1990ലാണ് കബഡി ഏഷ്യൻ ഗെയിംസിൽ മത്സര ഇനമാക്കിയത്. 2108ൽ മാത്രമാണ് ഇന്ത്യൻ പുരുഷ ടീമിന് സ്വർണം കിട്ടാതിരുന്നത്. അന്ന് ഇറാനോട് സെമിയിൽ തോറ്റ് വെങ്കലത്തിൽ ഒതുങ്ങേണ്ടിവന്നു.

4

ഏഷ്യൻ ഗെയിംസ് കബഡിയിൽ ഇന്ത്യയുടെ നാലാം സ്വർണമാണിത്. 2010ലാണ് വനിതാ കബഡി ഏഷ്യൻ ഗെയിംസിൽ ആദ്യമായി ഉൾപ്പെടുത്തുന്നത്. അന്ന് സ്വർണം നേടിത്തുടങ്ങിയ ഇന്ത്യ 2014ലും മെഡലണിഞ്ഞു. 2018ൽ ഫൈനലിൽ ഇറാനോട് തോറ്റ് വെള്ളിയിലൊതുങ്ങി. 2022 ഏഷ്യൻ ഗെയിംസിൽ സ്വർണം നേടി തിരിച്ചുവന്നു.

ട്രീസ - ഗായത്രി സഖ്യം മൂന്നാം റൗണ്ടിൽ

മലയാളിയായ ട്രീസ ജോളി- ഗായത്രി ഗോപിചന്ദ് സഖ്യം ബാഡ്മിന്റൺ വനിതാ ഡബിൾസിന്റെ മൂന്നാം റൗണ്ടിലെത്തി. ഇന്നലെ നടന്ന രണ്ടാം റൗണ്ട് മത്സരത്തിൽ ട്രീസ-ഗായത്രി സഖ്യം ലോക മൂന്നാം റാങ്കുകാരായ ജപ്പാന്റെ മായു മസുമോട്ടോ- യുകി ഫുകുഷിമ സഖ്യത്തെ 21-8,24-22നാണ് തോൽപ്പിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ASIANGAMES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360