SignIn
Kerala Kaumudi Online
Tuesday, 29 September 2026 2.18 AM IST

ജോലി കിട്ടിയാൽ സന്തോഷം : വിദർശ

vidarsa

തിരുവനന്തപുരം : ഏഷ്യൻ ഗെയിംസിൽ മെഡൽ നേടുന്ന മലയാളികൾക്ക്‌ ജോലി നൽകുമെന്ന സംസ്ഥാന സർക്കാർ വാഗ്‌ദാനം സന്തോഷം പകരുന്നുവെന്ന്‌ വിദർശ കെ വിനോദ്‌. മെഡലുമായി മടങ്ങിയെത്തിയ ശേഷം പത്ര പ്രവർത്തക യൂണിയൻ സംഘടിപ്പിച്ച മീറ്റ് ദ പ്രസിൽ സംസാരിക്കുകയായിരുന്നു വിദർശ. കേരളത്തിൽനിന്ന്‌ ജോലി വാഗ്‌ദാനം ലഭിച്ചാൽ സ്വീകരിക്കും. കേരളത്തിൽനിന്ന്‌ ഇനിയും ഷൂട്ടിങ്‌ താരങ്ങൾ ഉയർന്നുവരണം. ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ ആദ്യ ഇന്ത്യൻ വനിത താനാണ്‌ എന്നതിൽ അഭിമാനിക്കുന്നതായും വിദർശ പറഞ്ഞു.
പ്രതിസന്ധികൾ നേരിടാനാകാത്തതുകൊണ്ടാണ്‌ ഷൂട്ടിങ് രംഗത്തേക്ക്‌ അധികം ആളുകൾ കടന്നുവരാത്തത്‌. മത്സരത്തിനും പരിശീലനത്തിനും ഉൾപ്പെടെ വലിയ ചെലവുവവരുന്നത് രക്ഷിതാക്കളുടെ ബാധ്യതയായി മാറുന്നതോടെ അവർക്ക്‌ മക്കളെ പ്രോത്സാഹിപ്പിക്കാൻ കഴിയാതെ വരുന്നുണ്ട്‌. താനും അത്തരം ബുന്ധിമുട്ടുകളിലൂടെ കടന്നുവന്നയാളാണ്‌–വിദർശ പറഞ്ഞു.
രണ്ട്‌ മെഡൽ നേടാനായതിൽ ഏറെ അഭിമാനമുണ്ട്‌. പക്ഷേ, മെഡൽ ഏറ്റുവാങ്ങുമ്പോൾ ഇന്ത്യൻ പതാക രണ്ടാമത്‌ കണ്ടപ്പോൾ സങ്കടമായി. രാജ്യത്തിനെ ഒന്നാമത്‌ എത്തിക്കുക എന്നതാണ്‌ ലക്ഷ്യമിട്ടിരുന്നത്‌. ലോകചാമ്പ്യൻഷിപ്പിൽ സ്വർണം നേടാനുള്ള പരിശ്രമത്തിലാണെന്നും വിദർശ പറഞ്ഞു.
പത്രപ്രവർത്തകയൂണിയൻ ജില്ലാ പ്രസിഡന്റ്‌ ഷില്ലർ സ്‌റ്റീഫൻ, സെക്രട്ടറി അനുപമ ജി നായർ എന്നിവർ ചേർന്ന്‌ വിദർശയെ ആദരിച്ചു. വിദർശയുടെ ഭർത്താവ്‌ മനു, അച്ഛനമ്മമാർ, ജില്ലാ റൈഫിൾ അസോസിയേഷൻ സെക്രട്ടറി വി.സി ജെയിംസ് എന്നിവരും പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VIDARSA K VINOD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360