SignIn
Kerala Kaumudi Online
Tuesday, 29 September 2026 1.08 AM IST

കുറാഷിൽ മിന്നി പിങ്കി

kurash

ഇന്നലെ നടന്ന സെമിഫൈനലിൽ കൊറിയൻ താരം സുമിൻ മോയോട് തോറ്റതോടെയാണ് ഇന്ത്യയുടെ പിങ്കി ബൽഹാര വെങ്കലം സ്വന്തമാക്കിയത്. കുറാഷിൽ ഈ ഗെയിംസിലെ ഇന്ത്യയുടെ ആദ്യ മെഡലാണിത്. പ്രീ ക്വാർട്ടറിൽ ബൈ ലഭിച്ച പിങ്കി ക്വാർട്ടറിൽ ദക്ഷിണ കൊറിയയുടെ തന്നെ ഗരാം ലിമ്മിനെ 3-0ത്തിന് തോൽപ്പിച്ചാണ് സെമിയിലെത്തിയത്. സെമിയിൽ 5-0ത്തിനാണ് മറ്റൊരു കൊറിയൻ താരത്തിൽ നിന്ന് തോൽവി ഏറ്റുവാങ്ങിയത്.

2018 ഏഷ്യൻ ഗെയിംസിൽ വെള്ളി മെഡൽ നേടിയിരുന്ന താരമാണ് പിങ്കി. അന്ന് ഫൈനലിൽ ഉസ്ബക്കിസ്ഥാൻ താരത്തോടാണ് തോറ്റത്. കഴിഞ്ഞ ഏഷ്യൻ ഗെയിംസിൽ ക്വാർട്ടറിൽ ഉസ്ബക്കിസ്ഥാൻ താരത്തോട് തോറ്റതിനാൽ മെഡൽ നേടാൻ കഴിഞ്ഞിരുന്നില്ല. 2015ൽ തായ്‌പേയ്‌യിൽ നടന്ന ജൂനിയർ ഏഷ്യൻ ചാമ്പ്യൻഷിപ്പിലും 2024ൽ അസ്താനയിൽ നടന്ന വേൾഡ് നൊമാഡ് ഗെയിംസിലും സ്വർണം നേടിയിരുന്ന താരമാണ് പിങ്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KURASH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360