
അത്‌ലറ്റിക്സിലെ 200 മീറ്ററിൽ വെങ്കലം നേടിയ ഹരിത ഭദ്രയെ മെഡലുമായി കണ്ടപ്പോൾ ചോദിച്ചത് ഈ മെഡലുകൊണ്ട് കമ്മലാണോ മൂക്കുത്തിയാണോ ഉണ്ടാക്കുകയെന്നാണ്. നല്ലൊരു ചിരിയായിരുന്നു മറുപടി. ട്രാക്കിൽ ഓടുന്നതിൽ മാത്രമല്ല ലോഹങ്ങളിൽ നിന്ന് ആഭരണങ്ങൾ ഉണ്ടാക്കുന്നതിലും മിടുക്കിയാണ് ഈ ബോംബേക്കാരി. വളയും മലയും കമ്മലും മൂക്കുത്തിയുമൊക്കെ കൈകൊണ്ട് നിർമ്മിക്കുന്ന കരകൗശലക്കാരിയായ ഹരിത താൻ നിർമ്മിച്ച ആഭരണങ്ങളാണ് പലപ്പോഴും അണിയുന്നതും. ഹാൻഡ്മെയ്ഡ് ജ്വല്ലറി ഓൺലൈനായി വിൽക്കുന്ന ഒരു ബ്രാൻഡും ഹരിതയ്ക്കുണ്ട്. കുറച്ചുനാൾ മുമ്പ് ഭുവനേശ്വറിൽ നടന്ന ഇന്റർസ്റ്ററ്റ് മീറ്ററിൽ സ്വർണം നേടിയശേഷം തന്റെ ബ്രാൻഡിന്റെ പേരെഴുതിയ ബാഡ്ജ് ഉയർത്തിയാണ് താരം വിജയാഘോഷം നടത്തിയത്.@_daagina എന്നതാണ് ഹരിതയുടെ ബ്രാൻഡിന്റെ ഇൻസ്റ്റ ഐഡി.
പണ്ട് പി.ടി ഉഷ ലോസാഞ്ചലസ് ഒളിമ്പിക്സിൽ 400 മീറ്റർ ഹഡിൽസിൽ റെക്കാഡ് കുറിച്ചത് പത്രത്തിൽ വായിച്ചാണറിഞ്ഞത്. 42 വർഷത്തിന് ശേഷം ആ റെക്കാഡ് വിദ്യ രാംരാജ് തകർക്കുന്നത് പി.ടി ഉഷയ്ക്കൊപ്പം ഒരേ ഗാലറിയിൽ ഇരുന്ന് കാണാനായി എന്നതാണ് ഇന്നലത്തെ വലിയ കൗതുകം.
ജപ്പാനിലെ മഴയ്ക്ക് ഒരു കുറവുമില്ല. കഴിഞ്ഞദിവസത്തെ മഴയിൽ ലോംഗ്ജമ്പിൽ വെങ്കലം നേടിയ ആൻസി സോജൻ ഇന്നലെ മെഡൽ വാങ്ങാൻ വന്നപ്പോഴും കൗതുകം തോന്നി. മഴയത്ത് മെഡലിസ്റ്റുകൾ നനയായിരിക്കാൻ മഴക്കോട്ടണിയിച്ചാണ് സംഘാടകർ പോഡിയത്തിലേക്ക് എത്തിച്ചത്. മെഡലിനൊപ്പം നൽകുന്ന ഗെയിംസിന്റെ ഭാഗ്യചിഹ്നമായ ഹോനോഹോനിന്റെ രൂപത്തിലുള്ള പാവയും നനയാതിരിക്കാൻ ഒരു പ്ളാസ്റ്റിക് കവറുണ്ട്. ജപ്പാൻകാരുടെ ഒരു കരുതലേ...
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |